
വയനാട് നടവയൽ സി എം കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു.. മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഡോ.
എ.പി ഷെരീഫിനെതിരെ കേസെടുത്തിരിക്കുന്നത്. പനമരം പൊലീസ് ആണ് കേസെടുത്തത്.
കെ.എസ്.യു പ്രവർത്തകരുടെ പരാതിയിലാണ് കേസെടുത്തത്. ഇന്ന് ഉച്ചയോടെയാണ് വയനാട് നടവയല്‍ സിഎം കോളജില്‍ കെഎസ്യു നേതാക്കളും പ്രിന്‍സിപ്പലും തമ്മില്‍ കയ്യാങ്കളിയുണ്ടായത്.
കോളജ് അടപ്പിക്കാനെത്തിയ കെഎസ്യു പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ തടയുകയായിരുന്നു. ഇതോടെയുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയില്‍ എത്തിയത്.
പ്രിന്‍സിപ്പല്‍ മര്‍ദിച്ചെന്ന് കെഎസ്യു നേതാക്കള്‍ ആരോപിച്ചു.
എന്നാൽ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ ഡോ. എ പി ഷെരീഫ് വ്യക്തമാക്കി.
Story Highlights: Police filed case against principal in Nadavayal CM College conflict
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]