കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്ലാ പ്രദേശത്തെ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ സ്റ്റേഷനിൽ മോഷണം. സംഭവത്തെ തുടർന്ന് ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മുത്ലാ മേഖലയിലെ ടെലികമ്മ്യൂണിക്കേഷൻ നെറ്റ്വർക്കിലുണ്ടായ തകരാറിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടതെന്ന് കമ്പനി അധികൃതർ പോലീസിനെ അറിയിച്ചു.
സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലിഥിയം ബാറ്ററികളാണ് നഷ്ടമായത്. ഇതിന് ഏകദേശം 1,419 കുവൈത്തി ദിനാർ (KD 1,419) വില വരുമെന്ന് കമ്പനി വ്യക്തമാക്കി.
ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമായതിനാൽ കേസ് കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]