
ചണ്ഡീഗഡ്: ഒളിംപിക്സ് ഗുസ്തിയില്‍ നിര്‍ഭാഗ്യം കൊണ്ട് മെഡല്‍ നഷ്ടമായ വിനേഷ് ഫോഗട്ട് രാഷ്ട്രീയ ഗോദയിലെ ആദ്യ അങ്കത്തില്‍ ജയിച്ചു കയറി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വിനേഷ് എതിരാളിയായ ബിജെപിയിലെ ക്യാപ്റ്റന്‍ യോഗേഷ് ബെയ്റാഗിയെ ആറായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് തോല്പിച്ചാണ് ജയിച്ചു കയറിയത്.
പാരീസ് ഒളിംപിക്സില്‍ ഗുസ്തി ഫൈനൽ ദിവസം രാവിലെയാണ് അമിത ഭാരത്തിന്റെ പേരില്‍ വിനേഷിനെ അയോഗ്യയാക്കിയത്. പിന്നീട് ഇന്ത്യയിലെത്തിയശേഷം ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് ഹരിയാന നിയമസഭാ തെരഞ്ഞടുപ്പില്‍ അവസാന നിമിഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയത്.
സഞ്ജു തന്നെ ഓപ്പണർ, പക്ഷെ ടീമിൽ ഒരു മാറ്റമുറപ്പ്, ബംഗ്ലാദേശിനെതിരായ രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
ബിജെപി നേതാവും ഗുസ്തി ഫെഡറേഷന് പ്രസിഡന്റുമായിരുന്ന ബ്രജ് ഭൂഷണ്‍ശരണ്‍ സിംഗിനെ നീക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ദില്ലി ജന്തര്‍ മന്ദിറില്‍ നടത്തിയ സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന വിനേഷിന് തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് അഭിമാനപ്പോരാട്ടമായിരുന്നു. 19 വര്‍ഷത്തിനുശേഷമാണ് ജുലാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുന്നത്.
അതേസമയം, തന്റെ വിജയത്തിനിടയിലും പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി ഹരിയാനയില്‍ കേവല ഭൂരിപക്ഷം നേടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് വിനേഷിന്റെ വിജയത്തിന്റെ തിളക്കം കുറച്ചു. എക്സിറ്റ് പോള്‍ പ്രവചനങ്ങളും രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴുണ്ടായ മുന്നേറ്റവുമെല്ലാം പ്രതീക്ഷ നല്‍കിയെങ്കിലും ബിജെപി തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം നിലനിര്‍ത്തി. 48 സീറ്റുകളുമായണ് ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചത്. കോണ്‍ഗ്രസിന് 37 സീറ്റുകളാണ് ഇതുവരെ നേടാനായത്.
അവനെ 18 കോടി കൊടുത്ത് നിലനിർത്തേണ്ട കാര്യമില്ല, രാജസ്ഥാൻ നിലനിർത്തേണ്ട 5 താരങ്ങളുടെ ലിസ്റ്റുമായി മുൻ താരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]