
.news-body p a {width: auto;float: none;}
ഫ്ളോറിഡ: ലൈവ് സ്ട്രീമിനിടെ അശ്രദ്ധമായി വാഹനം ഓടിച്ച യൂട്യൂബർക്ക് നഷ്ടമായത് 1.7 കോടി രൂപ വിലവരുന്ന സ്പോർട്സ് കാർ. യുഎസിൽ നിന്നുള്ള 20 കാരനായ യൂട്യൂബർ ജാക്ക് ഡോഹെർട്ടിയാണ് അശ്രദ്ധമായി വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വലിയ വിമർശനമാണ് യൂട്യൂബർക്കെതിരെ ഉയരുന്നത്.
ഡേർഡെവിൾ സ്റ്റണ്ടുകൾക്ക് പേരുകേട്ട ഡോഹെർട്ടി ഒക്ടോബർ 5 ന് മഴയിൽ നനഞ്ഞ റോഡിലൂടെയാണ് കാറുമായി യാത്ര ചെയ്തത്. ഡ്രൈവിനിടെ ശ്രദ്ധ ഫോണിൽ നൽകിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. റോഡിലെ കൈവരിയിൽ ഇടിച്ച വാഹനം പൂർണമായും തകർന്നു. ഒപ്പമുണ്ടായിരുന്നയാളുടെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര വരുന്നത് വീഡിയോയിൽ കാണാം. അപകടം സംഭവിക്കുന്ന വീഡിയോ ലൈവ് സ്ട്രീം ചെയ്തതിനാൽ നിരവധി പേരാണ് കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഹനത്തിൽ കുടുങ്ങിയ ഇരുവരും പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിൽ കാണാം. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കാറിനുള്ളിലെ എയർബാഗ് പൂർണമായും പുറത്തുവന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ അധികൃതർ സ്ഥലത്തെത്തി. വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. എന്തൊരു നിരുത്തരവാദപരമായ സമീപനമാണ് ഇയാളുടേതെന്നാണ് കൂടുതൽ പേരും പറയുന്നത്. സഹോദരൻ മൂക്കിൽ നിന്നും ചോര വന്ന് നിസ്സഹായനായി നിൽക്കുമ്പോൾ അയാൾ ക്യാമറയും തൂക്കി നടക്കുകയാണെന്നും ചിലർ പറയുന്നു.