
കാസര്‍ഗോഡ്: മൂന്നു പേരുമായി സ്കൂട്ടറില്‍ യാത്ര നടത്തിയ യുവാവിനെതിരെ നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്. അപകടകരമായി വാഹനം ഓടിച്ചെന്ന കുറ്റത്തിന് യുവാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തെന്ന് എംവിഡി അറിയിച്ചു. സെപ്തംബര്‍ 29ന് വൈകിട്ട് കാസര്‍ഗോഡ് സീതാംഗോളിയില്‍ വച്ചായിരുന്നു സംഭവം. സ്കൂട്ടറില്‍ മൂന്ന് പേരെയും ഇരുത്തി മൊബൈലില്‍ സംസാരിച്ച് കൊണ്ട് പോകുന്ന യുവാവിന്റെ വീഡിയോ മറ്റൊരു വാഹനത്തിലെ വ്യക്തി പകര്‍ത്തി എംവിഡിക്ക് അയച്ചുനല്‍കുകയായിരുന്നു.
സംഭവത്തെ കുറിച്ച് എംവിഡി പറഞ്ഞത്: 2023 സെപ്തംബര്‍ 29ന് വൈകിട്ട് കാസര്‍കോട് സീതാംഗോളിയില്‍ പിറകില്‍ മൂന്ന് പേരയും ഇരുത്തി മൊബൈലില്‍ നാലാമത് ഒരാളോട് സംസാരിച്ച് കൊണ്ട് ഒരുത്തന് സ്കൂട്ടറില്‍ പാഞ്ഞ് പോകന്നത് കണ്ട് ചിലര്‍ പകച്ചു പോയി. എന്നാല്‍ പിന്നിലെ വണ്ടിയില്‍ വരികയായിരുന്ന ശ്രീ സജീഷ് ദൃശ്യം വ്യക്തമായി പകര്‍ത്തി പൂര്‍ണ്ണ വിവരങ്ങളോടെ മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് മെസഞ്ചറിലേക്ക് അയച്ച് നടപടി ആവശ്യപ്പെട്ടു. ഒട്ടും വൈകാതെ കാസര്‍ഗോഡ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവര്‍ത്തിച്ചു. എഎംവിഐ ജയരാജ് തിലക് വാഹനം ഓടിച്ച യുവാവിനെ കണ്ടെത്തി യാത്രകള്‍ സുരക്ഷിതമാക്കാന്‍ താക്കീത് നല്കി പിഴയിട്ടു. അപകടകരമായി വാഹനം ഓടിച്ചതിന് ലൈസന്‍സ് സസ്പന്റ് ചെയ്യാന്‍ നടപടി സ്വീകരിച്ചു. സുരക്ഷ ഒരു സാമൂഹ്യ ഉത്തരവാദിത്തമാണ്. ശ്രീ സജീഷിന് നന്ദി അറിയിക്കുന്നു. അടിക്കുറിപ്പ് : ശ്രീ സജീഷ് എന്നത് ഒരു സാങ്കല്പിക കഥാപാത്രം ആണെന്ന് അറിയിക്കുന്നു. വിവരം നല്കിയ ആളുടെ സുരക്ഷയെ കരുതി യഥാര്‍ത്ഥ പേര് വെളിപ്പെടുത്തുവാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു സാങ്കല്പിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് അറിയിക്കുന്നു.
Last Updated Oct 7, 2023, 4:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]