

മുൻഗണനാ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്താൻ ശക്തമായ നടപടി; പരാതി നല്കാൻ റേഷൻ കടകളില്‍ പ്രത്യേക ബോക്സ് സ്ഥാപിക്കും
തിരുവനന്തപുരം: അര്‍ഹതയില്ലാതെ മുൻഗണനാ റേഷൻകാര്‍ഡുകള്‍ സ്വന്തമാക്കിയവരെ പിടികൂടാൻ വീണ്ടും കര്‍ശന നടപടി.
എഎവൈ റേഷൻ കാര്‍ഡ് ഉടമകള്‍ക്കായിരുന്നു ഇത്തവണത്തെ ഓണക്കിറ്റ്. എന്നാല്‍ 26000 പേര് ഓണക്കിറ്റ് വാങ്ങാതിരുന്നതാണ് കര്‍ശന നടപടിക്ക് പ്രേരണയായത്.
അനര്‍ഹമായി കാര്‍ഡുകള്‍ നേടിയവര്‍ക്കെതിരെ പരാതി നല്കാൻ റേഷൻ കടകളില്‍ പ്രത്യേക ബോക്സ് സ്ഥാപിക്കുമെന്ന നടപടിയുമായിട്ടാണ് ഇപ്പോള്‍ ഭക്ഷ്യ വകുപ്പ് എത്തിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
4.85 ലക്ഷം കാര്‍ഡുടമകളുളള ഈ വിഭാഗത്തില്‍ 26000 പേര് ഓണക്കിറ്റ് വാങ്ങാനെത്തിയില്ല. ഇത് പരിശോധിച്ചപ്പോഴാണ് എഎവൈ വിഭാഗത്തിലും അനര്‍ഹരുണ്ടെന്ന് ബോധ്യപ്പെട്ടത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുൻഗണനാ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്താൻ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഏതാണ്ട് മൂന്നരലക്ഷത്തോളം അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കി. എഎവൈകാര്ഡുടമകളില് അനര്‍ഹരുണ്ടെന്ന സംശയം വന്നതോടെ നടപടി വീണ്ടും ശക്തമാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]