
കൊച്ചി: ഒരു ഹോട്ടലില്‍ ബിരിയാണി കഴിച്ചിട്ട് മോശമാണെങ്കില്‍ പുറത്തുവന്നയുടന്‍ വീഡിയോ ചെയ്യുമോ എന്ന് ചാവേര്‍ നിര്‍മ്മാതാവ് അരുണ്‍ നാരായണന്. ചാവേര്‍ സംബന്ധിച്ച് കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സിനിമ സംബന്ധിച്ച് വരുന്ന റിവ്യൂകളോട് പ്രതികരിക്കുകയായിരുന്നു നിര്‍മ്മാതാവ്. നല്ല സിനിമകളെ റിവ്യൂകള്‍ ബാധിക്കില്ലെങ്കിലും അവ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കാം എന്നാണ് ചാവേര്‍ ചിത്രത്തിന്റെ സംവിധായകന് ടിനു പാപ്പച്ചന് പറഞ്ഞത്.
ഒരു ഹോട്ടലിലെ ബിരിയാണി മോശമാണെങ്കില്‍ അത് വച്ച് 20 മിനുട്ട് വീഡിയോ ചെയ്യാറുണ്ടോ ഇല്ല, അതേ സമയം പിന്നീട് അവിടെ കയറില്ല. വലിയൊരു ഇന്ട്രസ്ട്രീയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ്. ഇത് എല്ലാവരുടെയും അതിജീവനമാണ്. അത് നമ്മളെല്ലാം മനസിലാക്കണം ഒരേ വഞ്ചിയില്‍ പോകുന്നവരാണ്. ഒരു ഭാഗത്ത് നിന്നും വഞ്ചി ചവുട്ടി താഴ്ത്തരുത്. ഇത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവസ്ഥയല്ലെ – റിവ്യൂകള്‍ സംബന്ധിച്ച ചോദ്യത്തിന് നിര്‍മ്മാതാവ് അരുണ്‍ മറുപടി പറഞ്ഞു.
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ കാണേണ്ടതില്ല. അത് അവരുടെ കാര്യമാണ്. അത് ഈ രീതിയില്‍ മോശപ്പെടുത്തേണ്ട ആവശ്യമുണ്ടോ. സിനിമ റിവ്യൂമായി ബന്ധപ്പെട്ട് ഒരു ഹര്‍ജി ഹൈക്കോടതിയില്‍ ഉണ്ട്. അമിക്കസ്ക്യൂറി വച്ച് നേരായ വഴിയില്‍ അന്വേഷിച്ച ശേഷം കോടതി അതിലൊരു തീരുമാനമെടുത്തു. ആ പരാതിയില്‍ കഴമ്പുള്ളതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അത് അന്വേഷിച്ചയാള്‍ പറയുന്നത് വലിയ നിക്ഷേപം ഉള്ള ഇന്‍ട്രസ്ട്രീയില്‍ ഇത് വലിയ നഷ്ടം ഉണ്ടാക്കുന്നു എന്നാണ്. കോടതി പറഞ്ഞ കാര്യങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന രാജ്യമാണ് നമ്മുടെതെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
റിവ്യൂ ചെയ്യേണ്ടവര്‍ക്ക് അത് ചെയ്യാം അത് ഒരാഴ്ച കഴിഞ്ഞ് ചെയ്താന്‍ ഓക്കേയാണ്. നിങ്ങളുടെ അഭിപ്രായ സ്വതന്ത്ര്യത്തിന് പ്രശ്നം വരുന്നില്ല എന്നാണ് ചാവേര്‍ സംവിധായകന് ടിനു പാപ്പച്ചന് പറഞ്ഞത്. ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്, ഫ്ലോപ്പ് എന്നീ രണ്ട് കാറ്റഗറി ചിത്രമേ ഉള്ളൂ. അവറേജ് ഹിറ്റ് ഉണ്ടാക്കാനുള്ള സമയം നിങ്ങള്‍ നല്‍കുന്നില്ല എന്നും ടിനു പാപ്പച്ചന് കൂട്ടിച്ചേര്‍ത്തു.
സെറ്റ് പൊളിച്ച് വിറ്റ് കിട്ടി ലക്ഷങ്ങള്‍, ശമ്പളം എവിടെ?: വിജയിയുടെ ലിയോ വീണ്ടും വിവാദത്തില്‍.!
വിജയിയുടെ ലിയോയ്ക്ക് ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നവരെ ഞെട്ടിക്കുന്ന അപ്ഡേറ്റുകള് പുറത്ത്
Last Updated Oct 7, 2023, 6:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]