
കണ്ണൂർ-സോളിഡാരിറ്റി സംസ്ഥാന സമിതിയംഗവും കോഴിക്കോട് കുറ്റ്യാടി ഐഡിയൽ കോളജ് പ്രിൻസിപ്പലുമായ ഡോ. മിസ്അബ് ഇരിക്കൂർ (37) നിര്യാതനായി. ഇരിക്കൂർ കൂരാരി ദാറുന്നിഅ്മയിൽ പി.കെ. അലി- എൻ. നജ്മ ദമ്പതികളുടെ മകനാണ്. കുറ്റ്യാടിയിലെ വീട്ടിൽ ശനിയാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യ: പഴയങ്ങാടി മുട്ടം സ്വദേശി എസ്.വി.പി. സുലൈഖ. മക്കൾ: ബാസിം (ഒമ്പത്), ഹൈഫ (അഞ്ച്), അബാൻ (മൂന്ന്).
എസ്.ഐ.ഒ ദേശീയ കൂടിയാലോചനാ സമിതിയംഗം, സോളിഡാരിറ്റി കണ്ണൂർ ജില്ലാ പ്രസിഡന്റ് എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. വാടാനപ്പള്ളി തളിക്കുളം ഇസ്ലാമിയ കോളജ്, ജെ.എൻ.യു എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയാണ്. നേരത്തെ ഉളിയിൽ നരയംപാറ ഐഡിയൽ കോളജ് പ്രിൻസിപ്പലായും പഴയങ്ങാടി വാദിഹുദ വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: അഡ്വ. എൻ. അബ്ദുറഹ്മാൻ (എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി ), എൻ. മുഹ്സിൻ (അധ്യാപകൻ, കണ്ണൂർ ചൊവ്വ ഹയർസെക്കൻഡറി സ്കൂൾ), എൻ. മുബശ്ശിർ (അധ്യാപകൻ, ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ), എൻ. മുനവ്വിർ (അധ്യാപകൻ, മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ ഉളിയിൽ).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
