
സ്ത്രീ – പുരുഷ യാത്രക്കാർക്കിടയിൽ എന്തെങ്കിലും അസ്വസ്ഥതയോ പ്രശ്നങ്ങളോ ഉണ്ടാകാതിരിക്കാനാണ് ഈ മാറ്റം ആരംഭിച്ചതെന്നാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥർ പറയുന്നത്
ദില്ലി: വിമാനത്തിൽ യാത്രക്കാർക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾക്ക് അവസാനമിടാൻ എയർ ഇന്ത്യ. ദേഹത്ത് മുത്രമൊഴിക്കൽ സംഭവങ്ങളടക്കമുണ്ടാക്കിയ വിവാദങ്ങൾക്ക് പിന്നാലെയാണ് ഒറ്റയ്ക്ക് യാത്രചെയ്യേണ്ടിവരുന്ന സ്ത്രീകൾക്കും അമ്മമാർക്കും ആശ്വാസകരമാകുന്ന തീരുമാനം എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇനിമുതൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും അമ്മമാർക്കുമായി ലിംഗ-സെൻസിറ്റീവ് സീറ്റ് അസൈൻമെന്റ് ഉണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സൗകര്യവും സുരക്ഷിതത്വവും വർധിപ്പിക്കാനുള്ളതാണ് പുതിയ തീരുമാനം.
ഇതിനായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും അമ്മമാർക്കും പ്രത്യേകമായുള്ള സീറ്റ് അസൈൻമെന്റ് നയമാണ് എയർ ഇന്ത്യ അവതരിപ്പിച്ചത്. ഇത്തരം യാത്രക്കാർക്കായി പ്രത്യേക സീറ്റോ വിൻഡോ സീറ്റുകളോ അനുവദിക്കാനാണ് തീരുമാനം. സ്ത്രീ – പുരുഷ യാത്രക്കാർക്കിടയിൽ എന്തെങ്കിലും അസ്വസ്ഥതയോ പ്രശ്നങ്ങളോ ഉണ്ടാകാതിരിക്കാനാണ് ഈ മാറ്റം ആരംഭിച്ചതെന്നാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥർ പറയുന്നത്.
Last Updated Oct 7, 2023, 10:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]