പുതിയതായി സ്വന്തമാക്കിയ വാഹനം മോഷണം പോകുമോ എന്ന ആശങ്കയിൽ ഉടമ സ്വീകരിച്ച വിചിത്രമായ നടപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്.
ക്രെയിൻ ഉപയോഗിച്ച് വീടിന്റെ മേൽക്കൂരയിലേക്ക് കാർ ഉയർത്തി പാർക്ക് ചെയ്തതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിദേശത്ത് ജോലിയുള്ള മനോജ് യാദവ് എന്നയാളാണ് ഈ വാഹനത്തിന്റെ ഉടമ.
ഇസ്രയേലിൽ പ്രവാസിയായ അദ്ദേഹം, താൻ നാട്ടിൽ ഇല്ലാത്ത സമയത്ത് വാഹനം സുരക്ഷിതമായി സൂക്ഷിക്കാൻ ആദ്യം ഒരു ഡ്രൈവറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഈ ഡ്രൈവർ ജോലി ഉപേക്ഷിക്കുകയും വാഹനത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉടമയെ അറിയിക്കുകയും ചെയ്തു.
ഇതിനെത്തുടർന്നാണ് വാഹനം മറ്റാരും കൊണ്ടുപോകാതിരിക്കാൻ അദ്ദേഹം ഈ വഴി തിരഞ്ഞെടുത്തത്. ക്രെയിൻ ഉപയോഗിച്ച് വാഹനം വളരെ ശ്രദ്ധയോടെ ഉയർത്തി വീടിന്റെ മുകളിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ ഇതിനോടകം വലിയ രീതിയിൽ പ്രചരിച്ചുകഴിഞ്ഞു.
കാർ ക്രെയിനിൽ തൂങ്ങിനിൽക്കുന്നതും പിന്നീട് മേൽക്കൂരയിൽ കൃത്യമായി വെക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ നിരവധി രസകരമായ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
കാർ മോഷ്ടിക്കാൻ ഇനി കള്ളന്മാർ ക്രെയിനുമായി എത്തേണ്ടിവരുമെന്നാണ് ആളുകൾ തമാശയായി ചോദിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

