വെല്ലിങ്ടൻ ∙ പങ്കാളിയുമായി ബന്ധം വേർപിരിഞ്ഞതിനു ശേഷം മക്കളെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടക്കുന്നതിനിടെ കുട്ടികളെയും കൂട്ടി 4 വർഷം ഒളിവിൽ കഴിഞ്ഞ ന്യൂസീലൻഡുകാരൻ പൊലീസ്
. 2021 ഡിസംബർ മുതൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് വിദൂര വനപ്രദേശത്ത് കഴിയുകയായിരുന്ന ടോം ഫിലിപ്സിനെ പിയൊപിയൊ പട്ടണത്തിലെ ഒരു കവർച്ചക്കേസുമായി ബന്ധപ്പെട്ടാണ്
പിന്തുടർന്നു വെടിവച്ചത്.
ടോമിന്റെ വെടിയേറ്റ് പൊലീസുദ്യോഗസ്ഥരിൽ ഒരാൾക്ക് പരുക്കുണ്ട്. കുട്ടികൾക്ക് ഇപ്പോൾ 9,10,12 വയസ്സുണ്ട്.
ഏറ്റുമുട്ടൽ നടക്കുമ്പോൾ ഒരു കുട്ടി ഒപ്പമുണ്ടായിരുന്നു. വനത്തിനുള്ളിലെ കൂടാരത്തിൽനിന്ന് മറ്റു 2 കുട്ടികളെ കണ്ടെത്തി.
കുട്ടികളെല്ലാവരും ആരോഗ്യത്തോടെയിരിക്കുന്നതായി പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]