കോഴിക്കോട് ∙ കുന്ദമംഗലത്ത് ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്നും പണം തട്ടിയ കേസിൽ രണ്ടു യുവതികൾ ഉൾപ്പെടെ മൂന്നു പേര്
പിടിയിൽ. മാവേലിക്കര സ്വദേശി ഗൗരി നന്ദ(20), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അൻസിന (28), ഭർത്താവ് മുഹമ്മദ് അഫീഫ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി.
മലപ്പുറം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതിനു പിന്നാലെ അയാളെ നഗ്നനാക്കി ചിത്രങ്ങൾ എടുക്കുകയും പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ ഒരു ലക്ഷത്തിലധികം രൂപ യുവാവിൽ നിന്ന് തട്ടിയെടുത്തു.
യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. നഗരത്തിലുടനീളം പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മാനാഞ്ചിറ ഭാഗത്തു നിന്ന് പ്രതികളായ മൂന്നുപേരെയും പിടികൂടിയത്.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]