തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിലെ തന്റെ സഹതാരങ്ങള്‍ക്ക് സഞ്ജു സാംസണിന്റെ സമ്മാനം. ലേലത്തില്‍ ലഭിച്ച 26.8 ലക്ഷം രൂപ പരിശീലക സംഘത്തിനും തന്റെ സഹതാരങ്ങള്‍ക്കും നല്‍കിയിരിക്കുകയാണ് സഞ്ജു.
കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ കിരീട നേട്ടത്തിന് പിന്നാലെയാണ് സഞ്ജുവിന്റെ പ്രഖ്യാപനം.
റെക്കോര്‍ഡ് തുകയായ 26.8 ലക്ഷത്തിനായിരുന്നു സഞ്ജുവിനെ കൊച്ചി ടീം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങള്‍ മാത്രമാണ് സഞ്ജു കളിച്ചത്.
അതില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ മാത്രമാണ് ബാറ്റിംഗിനെത്തിയത്. സഞ്ജു റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ട്.
അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 368 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.
ടീമിനെ നിര്‍ണായക വിജയങ്ങളിലേക്ക് നയിച്ച ശേഷം അദ്ദേഹം ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ യുഎയിലേക്ക് പോവുകായിരുന്നു. നേരത്തെ ആലപ്പി റിപ്പിള്‍സിനെതിരെ തന്റെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം സഞ്ജു ജെറിന് പിഎസിന് നല്‍കിയിരുന്നു സഞ്ജു.
ബ്ലൂ ടൈഗേഴ്സിന്റെ കിരീടനേട്ടത്തിന് പിന്നാലെ ക്യാപ്റ്റനും സഹോദരനുമായ സാലി സാംസണെ കുറിച്ചും ടീമിനെ കുറിച്ചും സഞ്ജു സംസാരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലിട്ട
കുറിപ്പിലൂടെയാണ് സഞ്ജു പ്രതികരിച്ചത്. സഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ… ”അച്ചായാ, നിങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
കടുന്നുപ്പോയ വേദനയേറിയ വര്‍ഷങ്ങള്‍ക്ക് ഇപ്പോല്‍ ഫലം ലഭിച്ചിരിക്കുന്നു. സാലി സാംസണ് അവതരിച്ചിരിക്കുന്നു.” സഞ്ജു കുറിച്ചിട്ടു.
കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ കടുവകള്‍ക്ക് ആശംസകളെന്നും സഞ്ജു കുറിച്ചിട്ടു. പ്രധാന പരിശീലകന് റൈഫി വിന്‍സെന്റ് ഗോമസിനേയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും പ്രത്യേകം അഭിനന്ദമറിയിക്കുന്നു.
കെസിഎല്‍ ഒരുക്കിയതിന് കേരള ക്രിക്കറ്റ് അസോസിയേഷനേയും സഞ്ജു കുറിപ്പില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]