പൊലീസ് ഉന്നതരുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തകർക്കാനാണ് ചിലരുടെ ശ്രമമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പിണറായി വിജയൻ മോശമാണെന്ന് ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു.
പിന്നിൽ രാഷ്ട്രീയമായ ലക്ഷ്യങ്ങളുണ്ട്. രാഷ്ട്രീയമായിത്തന്നെ അതിനെ നേരിടുമെന്നും വ്യക്തമാക്കി. ആര് എവിടെ കൂടിക്കാഴ്ച നടത്തിയാലും തങ്ങൾക്ക് പ്രശ്നമില്ല. കൂടിക്കാഴ്ച എന്തിന്നെന്ന് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട സ്ഥലങ്ങളിൽ പറയട്ടെയെന്നും മന്ത്രി പറഞ്ഞു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൌസിൽ നിർണായക കൂടിക്കാഴ്ചകൾ. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു.
എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായക കൂടിക്കാഴ്ചയുണ്ടായത്. ക്രൈംബാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനെയും മുഖ്യമന്ത്രി ക്ലിഫ് ഹൌസിലേക്ക് വിളിപ്പിച്ചു. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായകമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച നടന്നത്.
Story Highlights : P A Mohammad Riyas on Pinarayi Vijayan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]