

കുവൈത്തിൽ ചരക്ക് കപ്പൽ മറിഞ്ഞ് അപകടം ; തൃശ്ശൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം ; കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ
കുവൈത്ത് : ഇറാൻ ചരക്ക് കപ്പലായ അറബ് കതർ മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂർ മണലൂർ പാലം സ്റ്റോപ്പ് സൂര്യാനഗറില്‍ വെളക്കേത്ത് ഹനീഷ് ( 26) മരിച്ചത്. കുവൈത്ത് തീരത്ത് വച്ചായിയിരുന്നു അപകടം.
10 മാസം മുൻപാണ് ഹനീഷ് കപ്പലില്‍ ജോലിക്ക് പോയത്. അടുത്ത മാസമോ, ഡിസംബറിലോ നാട്ടിലെത്തുമെന്ന് നേരത്തെ കൂട്ടുകാരെ അറിയിച്ചിരുന്നു. 2 ആഴ്ച മുന്നേ കുവൈത്തിലെത്തിയതായി ഹനീഷ് പറഞ്ഞതായും കൂട്ടുകാർ പറയുന്നു.
ഹനീഷിനൊപ്പം അപകടത്തില്‍പെട്ട കണ്ണൂർ സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്. കണ്ണൂർ വെള്ളാട് കാവുംകുടി സ്വദേശി കോട്ടയില്‍ അമല്‍ കെ. സുരേഷി (26)നെയാണ് കാണാതായത്. എംബസി അധികൃതർ അമലിന്റെ പിതാവ് സുരേഷുമായി ബന്ധപ്പെട്ടു.
അമലിനെ കണ്ടെത്തുന്നതിനായി ബന്ധുക്കൾ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനുമായി ബന്ധപ്പെട്ട് വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കണ്ണൂർ എംപി കെ. സുധാകരൻ വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളില്‍ അമലിന്റെ പിതാവ് കോട്ടയില്‍ സുരേഷ് അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കാത്തിരിക്കുകയാണ് കുടുംബം. അമല്‍ കപ്പലില്‍ ട്രെയിനിങ് തുടങ്ങിയിട്ട് എട്ടുമാസം പൂർത്തിയാകുന്നതേയുള്ളൂ.
9 മാസമാണ് ട്രെയിനിങ്. അതിനുശേഷം ആണ് ജോലിയില്‍ പ്രവേശിക്കുക. മുൻപ് പാപ്പിനിശ്ശേരി കെഎസ്ഇബി സെക്ഷനില്‍ ജോലി ചെയ്തിരുന്ന അമല്‍ പിന്നീട് മുംബൈയില്‍ ജിപി റേറ്റിങ് കോഴ്സ് പൂർത്തിയാക്കിയാണ് മുംബൈയിലെ ഏജൻസി വഴി ജോലിയില്‍ പ്രവേശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]