
സൂപ്പർ സ്റ്റാർ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ഗോട്ട് ആഗോള തലത്തില്‍ റിലീസ് ചെയ്തിരുന്നു . ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ എജിഎസ് എന്റര്ടെയ്ന്മെന്റ്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിവരം പങ്കുച്ചത്. കേരളത്തിൽ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം ഗോപാലൻ ആണ്.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന വിജയ് ചിത്രം എന്നതാണ് ഏറ്റവും പ്രധാനം. ഗോട്ടിന് ശേഷം ഒരു ചിത്രത്തില്‍ക്കൂടിയേ വിജയ് അഭിനയിക്കൂ. വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ വിജയ് ആദ്യമായി നായകനും ഡീ ഏജിംഗിലൂടെ സ്ക്രീനില്‍ ചെറുപ്പമായെത്തുന്ന വേഷം എന്നിവയൊക്കെ ഗോട്ട് എന്ന ചിത്രം പ്രേക്ഷകരില്‍ കാത്തിരിപ്പ് ഉണ്ടാക്കിയ ഘടകങ്ങളാണ്.
വലിയ വിജയങ്ങള്‍ നേടാന്‍ കോളിവുഡ് പൊതുവെ ബുദ്ധിമുട്ടുമ്പോള്‍ ആദ്യദിനം തന്നെ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് ഗോട്ട്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയിട്ടുള്ളത് 126.32 കോടിയാണ് .തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ മികച്ച ഓപണിംഗ് ആണ് ഇത്.
Story Highlights : GOAT 100 Crore in First Day
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]