എറണാകുളം: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഫിലോസഫി വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് വാക്-ഇൻ-ഇൻറർവ്യു നടത്തുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് അനുവദിച്ച മൈനർ റിസർച്ച് പ്രൊജക്ടിലായിരിക്കും നിയമനം. ആറുമാസം കാലാവധിയുള്ള പ്രോജക്ടിൽ പ്രതിമാസം 16,000/- രൂപ പ്രതിഫലത്തിലായിരിക്കും നിയമനം. ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ പിഎച്ച്. ഡി അല്ലെങ്കിൽ എം. ഫിൽ അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
പാരിസ്ഥിതിക തത്വചിന്തയിൽ ആഴത്തിലുള്ള അറിവും മികച്ച വിശകലനപാടവവും രചനാവൈദഗ്ധ്യവുമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സമ്പൂർണ്ണ ബയോഡാറ്റ, ഉദ്യേശ്യപ്രസ്താവന (എസ് ഒ പി) എന്നിവ സഹിതം സെപ്തംബർ 18ന് രാവിലെ 11ന് സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ഫിലോസഫി വിഭാഗത്തിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സർവകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 8943186304, ഇ-മെയിൽഃ [email protected]
സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മോഡിൽ സർവ്വകലാശാലയിലാരംഭിക്കുന്ന മൾട്ടിഡിസിപ്ലിനറി മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മനേജ്മെന്റ് പ്രോഗ്രാമിലേയ്ക്കാണ് നിയമനം. നിയമന കാലാവധി അഞ്ച് വർഷം. ഇ/ടി/ബി കാറ്റഗറിയിൽ സംവരണം ചെയ്തിട്ടുളള ഒരൊഴിവാണുളളത്. ഉയർന്ന പ്രായപരിധി 50 വയസ്സ്. യു. ജി. സി. സ്കെയിലായിരിക്കും നിയമനം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 16. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക
സംസ്കൃത സർവ്വകലാശാലയിൽ ഐ ടി ഓഫീസർ ഒഴിവ്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഐ. ടി. ഓഫീസർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒാപ്പൺ കാറ്റഗറിയിൽ ഒരൊഴിവാണുളളത്. പ്രതിമാസ വേതനം 75,000/-. പ്രായം: സർക്കാർ ചട്ടങ്ങൾക്ക് അനുസൃതം. എസ് സി/ എസ് ടി, ഒ ബി സി, പി എച്ച് വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ഉണ്ട്. സമാനതസ്തികകളിൽ വിരമിച്ചവർക്ക് ഉയർന്ന പ്രായപരിധി 60 വയസ്. യോഗ്യതഃ അംഗീകൃത സർവ്വകലാശാലയിൽ നിന്നും എം. സി. എ./എം. ടെക്. നേടിയവർക്ക് അപേക്ഷിക്കാം.
ഹാർഡ്വെയർ/സോഫ്റ്റ്വെയർ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവർത്തിപരിചയം നേടിയവർക്ക് അപേക്ഷിക്കാം. ഹാർഡ്വെയറിലും സോഫ്റ്റ്വെയറിലുമുളള ജോലിപരിചയം അഭിലഷണീയം. സർവ്വകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി പരിചയമുളളവർക്കും സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയിൽ നിന്നും സമാന തസ്തികയിൽ വിരമിച്ച എം. സി. എ./എം. ടെക്. ബിരുദധാരികൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 15. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ മത്സരപരീക്ഷ പരിശീലനം
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സ്റ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പി. എസ്. സി. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി 30 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യമത്സര പരീക്ഷ പരിശീലനം ഉടൻ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0484-2464498, 9495603262, 9605837929
അമ്മയെ ശുശ്രൂഷിക്കാൻ ഗർഫിലെ ജോലി ഉപേക്ഷിച്ചു; നാട്ടിൽ മകനെ കാത്തിരുന്നത് 80ലക്ഷം !
Last Updated Sep 8, 2023, 4:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]