
മുംബൈ: ഏഷ്യാ കപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്നോടിയായി ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പാകിസ്ഥാന് സന്ദര്‍ശിച്ചിരുന്നു. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണപ്രകാരമാണ് ബിന്നിയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും പാകിസ്ഥാനിലെത്തിയത്. 17 വര്‍ഷത്തിന് ശേഷം ആദ്യമായാണ് രണ്ട് ബിസിസിഐ ഭാരവാഹികള്‍ പാകിസ്ഥാനിലേക്ക് പോകുന്നത്. വാഗാ അതിര്‍ത്തി വഴിയാണ് ഇരുവരും ഇന്ത്യയില്‍ മടങ്ങിയെത്തിയത്.
സന്ദര്‍ശനത്തിന് ശേഷം ഒരു സുപ്രധാന വിവരം പങ്കുവെക്കുകയാണ് ബിന്നി. ഇന്ത്യ – പാകിസ്ഥാന് പരമ്പരയെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വിശദീകരണമിങ്ങനെ… ”ഇക്കാര്യത്തില്‍ ബിസിസിക്ക് കാര്യമായൊന്നും പറയാന്‍ കഴിയില്ല. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. നമുക്ക് കാത്തിരുന്ന് കാണാം എന്താ സംഭവിക്കുന്നതെന്ന്. ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതില്‍ പോസിറ്റീവായ കാര്യങ്ങള്‍ സംഭവിക്കുമെന്ന് കരുതുന്നു.
കാരണം അവര്‍ ഇങ്ങോട്ട് വരുന്നുണ്ട്. വലിയ സ്വീകരണമാണ് പിസിബി ഒരുക്കിയിരുന്നത്. മത്സരങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്രിക്കറ്റ് ഒരു പ്രധാന മാധ്യമമാണ്. 2004 ലെ പര്യടനം പരിശോധിക്കുക. ആ അന്തരീക്ഷം മികച്ച സൗഹൃദത്തിന് കാരണമായി.” ബിന്നി പറഞ്ഞു. പിസിബിയുടെ ആതിഥ്യമര്യാദയെ ശുക്ലയും പ്രശംസിച്ചു.
ഇന്ത്യ-പാകിസ്ഥാന് മത്സരം ഏഷ്യാ കപ്പ് മത്സരം ശനിയാഴ്ച്ച നടക്കാനിരിക്കുകയാണ്. സൂപ്പര്‍ ഫോറിലാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരിക. ഇരുവരും ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഫലം ലഭിച്ചിരുന്നില്ല. മത്സരം മഴ മുടക്കുകയായിരുന്നു. ലോകകപ്പിലും ഇരുവരും നേര്‍ക്കുനേര്‍ വരുന്നുണ്ട്. ഒക്ടോബര്‍ 14ന് അഹമ്മദാബാദിലാണ് മത്സരം.
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.
Last Updated Sep 7, 2023, 9:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]