വെണ്ണിയോട് മേഖലയിൽ ശക്തമായ മഴയെത്തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകിയ പാടശേഖരങ്ങളിലും തോടുകളിലും ഗോത്രവർഗ കുടുംബങ്ങളുടെ നേതൃത്വത്തിൽ മീൻപിടിത്തം സജീവമായി നടക്കുന്നു. വെണ്ണിയോട് ടൗണിനോട് ചേർന്നുള്ള നെൽപാടങ്ങളിലും സമീപത്തെ തോടുകളിലുമാണ് മത്സ്യബന്ധനം വ്യാപകമായിരിക്കുന്നത്.
മഴക്കാലത്ത് പുഴകളിൽ ജലനിരപ്പ് ഉയർന്ന് വയലുകളിലേക്ക് വെള്ളം കയറുന്നതോടൊപ്പം വിവിധയിനം മത്സ്യങ്ങളും എത്താറുണ്ട്. വെള്ളം ഇറങ്ങിതുടങ്ങുമ്പോൾ വയലുകളിലെ ചെറിയ കുഴികളിലും തോടുകളിലും സുലഭമായി മീൻ ലഭിക്കുമെന്നതിനാലാണ് പ്രദേശവാസികൾ വലിയ തോതിൽ മീൻപിടിത്തത്തിനായി ഇറങ്ങുന്നത്.
വർഷകാലത്ത് മത്സ്യബന്ധനം തങ്ങളുടെ പ്രധാന ഉപജീവനമാർഗമായി കാണുന്ന നിരവധി കുടുംബങ്ങൾ കോട്ടത്തറ, പനമരം പഞ്ചായത്തുകളിലുണ്ട്. ആഫ്രിക്കൻ മുഷി, വരാൽ, വാള തുടങ്ങിയ മത്സ്യങ്ങളാണ് ഇവിടെയെത്തുന്നവർക്ക് പ്രധാനമായും ലഭിക്കുന്നത്.
പാരമ്പര്യ രീതിയിലുള്ള മുളകൊണ്ട് നിർമിച്ച കൂടകളും കുട്ടകളും ഉപയോഗിച്ചാണ് ഇവർ പ്രധാനമായും മീൻപിടിക്കുന്നത്. ഇതിനുപുറമേ വല വീശി മീൻപിടിക്കുന്നവരും ഈ സംഘത്തിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

