
ജ്യോതി മൽഹോത്രയോട് വാചാലനായി വി.മുരളീധരനും; വന്ദേഭാരതിന്റെ ഉദ്ഘാടനത്തിനെത്തിയ ദൃശ്യങ്ങൾ പുറത്ത്
< group-name="article_metered">
കാസർകോട്∙ ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബ് വ്ലോഗർ ജ്യോതി മൽഹോത്ര വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ മുൻ കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്. കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി യാത്ര ചെയ്തത്.
2023 സെപ്റ്റംബറിലായിരുന്നു ഇത്. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിലായിരുന്നു സന്ദർശനം.
യാത്രയ്ക്കിടെ വന്ദേഭാരതിനെക്കുറിച്ചുള്ള അഭിപ്രായം ജ്യോതി മൽഹോത്ര വി.മുരളീധരനോട് ആരായുകയും ചെയ്തിട്ടുണ്ട്. അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും യാത്രയിൽ മുരളീധരനൊപ്പമുണ്ടായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ‘ട്രാവൽ വിത്ത് ജോ’ എന്ന അവരുടെ വ്ലോഗിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ 2023ൽ ടൂറിസം വകുപ്പ് ക്ഷണിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചത്. ഡൽഹിയിൽനിന്ന് ബെംഗളൂരുവിലെത്തിയ ജ്യോതി പിന്നീട് വിമാനമാർഗം കണ്ണൂരിലെത്തുകയും ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിലെത്തി തെയ്യം കാണുകയും ചെയ്തിരുന്നു.
മേയിൽ അറസ്റ്റിലായ ജ്യോതി മൽഹോത്ര നിലവിൽ ജയിലിലാണ്. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് Travel with JO എന്ന യുട്യൂബ് ചാനലിൽനിന്നും എടുത്തിട്ടുളളതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]