
ദിവസവും പത്രം വായിച്ച് ഓഡിയോ ഫയലുകളാക്കി എത്തിക്കുന്നത് ആയിരങ്ങളിൽ; 700 കടന്ന് അരുണിമയുടെ ‘വർത്തമാനക്കടലാസ്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപകഞ്ചേരി ∙ ‘’ എന്ന വാർത്താധിഷ്ഠിത ഓഡിയോ ബുള്ളറ്റിനിലൂടെ അരുണിമയുടെ ശബ്ദം എന്നും രാവിലെ ശ്രോതാക്കളെ തേടിയെത്തും. 700 ദിവസം പിന്നിട്ടതിന്റെ സന്തോഷത്തിലാണ് സി.പി.അരുണിമ. മലയാളത്തിലും ഇംഗ്ലിഷിലുമായി പത്രങ്ങളിലെ പ്രധാന വാർത്തകളാണ് ഓരോ ദിവസവും രാവിലെ അരുണിമ അവതരിപ്പിക്കുന്നത്. 2023 ജൂലൈ 16ന് രചന സഹൃദയ വേദിയുടെ വാട്സാപ് ഗ്രൂപ്പിൽ തുടങ്ങിയ പരിപാടി ഇന്ന് വിദേശരാജ്യങ്ങളിലെ വാട്സാപ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ ആയിരക്കണക്കിനു പേർ കേട്ടുകൊണ്ടിരിക്കുകയാണ്.
കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണിനു പഠിക്കുമ്പോഴാണ് വാർത്താവായന തുടങ്ങിയത്. മലയാള മനോരമ ഉൾപ്പെടെ പത്തോളം പത്രങ്ങളിലെ പ്രധാന വാർത്തകളാണു ‘വർത്തമാനക്കടലാസിലൂടെ ’അരുണിമ അവതരിപ്പിക്കുന്നത്. ഇതിനകം പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, വിവിധ സംഘടനകൾ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ അരുണിമയെ തേടിയെത്തിയിട്ടുണ്ട്. പഠനത്തിലും അരുണിമ മികവ് തെളിയിച്ചിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. തൃശ്ശൂർ കേരളവർമ കോളജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദ വിദ്യാർഥിയായ അരുണിമ കൽപകഞ്ചേരി മയ്യേരിച്ചിറയിലെ സി.പി.രാധാകൃഷ്ണന്റെയും സരള കുമാരിയുടെയും മകളാണ്.