
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷ് ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വച്ച് സുരേഷ് ഗോപിയും ചിത്രത്തിന്റെ നിർമാതാവ് ആർ ബി ചൗധരിയും ചേർന്ന് നിർവഹിച്ചു. യുവൻ ശങ്കർ രാജ ആദ്യമായി പാടുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കുമ്മാട്ടിക്കളിക്ക് സ്വന്തം.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിച്ചു ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. ചെന്നൈയിൽ സംവിധായകൻ പ്രിയദർശന്റെ സ്റ്റുഡിയോയിൽ വച്ചു നടന്ന ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ ആർ കെ വിൻസെന്റ് സെൽവ, പ്രോജക്ട് ഡിസൈനർമാരായസജിത് കൃഷ്ണ,അമൃത അശോക്,ചിത്രത്തിലെ നടന്മാരായ റാഷിക് അജ്മൽ, മിഥുൻ തുടങ്ങിയവർ പങ്കെടുത്തു.
ആനന്ദം, കച്ചേരി ആരംഭം, ജില്ല ഉൾപ്പടെ തമിഴ് ചിത്രങ്ങളും കീർത്തിചക്ര,തങ്കമണി ഉൾപ്പടെയുള്ള മലയാള ചിത്രങ്ങളും നിർമിച്ച സൂപ്പർഗുഡ് ഫിലിംസിന്റെ 98മത് ചിത്രമാണ് ‘കുമ്മാട്ടിക്കളി’. പ്രിയമുടൻ, യൂത്ത് തുടങ്ങിയ വിജയ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ആർ കെ വിൻസെന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി.
നായകൻ മാധവ് സുരേഷിനൊപ്പം മിഥുൻ, റാഷിക് അജ്മൽ, ധനഞ്ജയ്, മൈം ഗോപി, ദിനേശ്, മേജർ രവി ,അസീസ് നെടുമങ്ങാട് എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ലെന ഈ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധായാകന്റേതാണ്.
ഛായാഗ്രഹണം : വെങ്കി വി , എഡിറ്റ് : ഡോൺ മാക്സ് , സംഭാഷണം : രമേഷ് അമ്മാനത്ത് ,പ്രൊജക്റ്റ് ഡിസൈൻ : സജിത്ത് കൃഷ്ണ / അമൃത അശോക്. കോറിയോഗ്രാഫി: നോബിൾ. ആർട്ട് : റിയാദ് വി ഇസ്മായിൽ. സ്റ്റണ്ട് : ഫീനിക്സ് പ്രഭു / മാഫിയ ശശി. ഒറിജിനൽ സ്കോർ : ജാക്സൺ വിജയൻ / സുമേഷ് പരമേശ്വരൻ. പ്രൊഡക്ഷൻ കൺട്രോളർ : അമൃത മോഹൻ. കോസ്റ്റുംസ് : അരുൺ മനോഹർ. മേക്കപ്പ്: പ്രദീപ് രംഗൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മഹേഷ് മനോഹർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പ്രജീഷ് പ്രഭാസൻ. അസ്സോസിയേറ്റ് ഡയറക്ടർ : രമേഷ് അമ്മാനത്ത്. സ്റ്റിൽസ് : ബവിഷ് ബാലൻ. പി ആർ ഓ : മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.
Last Updated Jul 8, 2024, 1:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]