അമേരിക്കയിലെ ജോർജിയയിൽ വിവാഹത്തിന് തൊട്ടുപിന്നാലെ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഡേവ് ഫിജിയുടെ സംസ്കാര ചടങ്ങുകൾ സമാപിച്ചു.
വെള്ളിയാഴ്ച പ്രെയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ വച്ച് നടന്ന വേക്ക് സർവീസിന് ശേഷം, ശനിയാഴ്ച നടന്ന സംസ്കാര ശുശ്രൂഷകൾക്ക് പിന്നാലെ ഗ്വിന്നെറ്റ് മെമ്മോറിയൽ പാർക്കിലാണ് മൃതദേഹം സംസ്കരിച്ചത്. അമേരിക്കയിലെ മലയാളി സമൂഹവും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വലിയൊരു ജനക്കൂട്ടം അന്തിമോപചാരമർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.
ജോർജിയയിലെ ഡോസൺ കൗണ്ടിക്ക് സമീപമുള്ള വനമേഖലയിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഹെലികോപ്റ്റർ അപകടം നടന്നത്. പൈലറ്റായ നിഖിൽ നർഗുണ്ട്കർ നിയന്ത്രിച്ചിരുന്ന ഹെലികോപ്റ്ററിൽ ഡേവ് ഫിജിയും ഭാര്യ ജെസ്നി ഫിജിയും യാത്ര ചെയ്യുകയായിരുന്നു.
അപകടസ്ഥലത്ത് വെച്ച് തന്നെ ഡേവ് ഫിജിയും പൈലറ്റ് നിഖിൽ നർഗുണ്ട്കറും മരണത്തിന് കീഴടങ്ങി. പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട
ജെസ്നി ഫിജി, ഭർത്താവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത് ഏറെ വേദനിപ്പിക്കുന്ന കാഴ്ചയായി. ചടങ്ങിൽ വെച്ച് ഡേവിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ ജെസ്നി പങ്കുവെച്ചു.
പുതിയ ജീവിതത്തിലേക്ക് കടന്നുവന്ന ഉടനെ ഉണ്ടായ ഈ ദാരുണമായ വിയോഗം ജോർജിയയിലെ മലയാളി സമൂഹത്തെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

