
മണിപ്പുരിൽ വീണ്ടും സംഘർഷം; അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
ഇംഫാൽ ∙ മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ഉത്തരവ് ശനിയാഴ്ച രാത്രി 11.45 മുതൽ പ്രാബല്യത്തിൽ വന്നെന്ന് സർക്കാർ അറിയിച്ചു.
ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപുർ, കാക്ചിങ് എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്.
മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റു ചെയ്തെന്ന സൂചനയെ തുടർന്ന് ഇംഫാലിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘർഷത്തെ തുടർന്നാണ് നടപടി.
എന്നാൽ നേതാവിന്റെ പേരും ചുമത്തിയ കുറ്റവും പൊലീസ് പുറത്തുവിട്ടിട്ടില്ല, നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. സാമൂഹിക വിരുദ്ധർ വിദ്വേഷ പരാമർശങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് കണക്കാക്കിയാണ് നടപടിയെന്ന് അഭ്യന്തര സെക്രട്ടറി എൻ.
അശോക് കുമാർ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]