

തമ്മിൽ തല്ലി കോൺഗ്രസ് പ്രവർത്തകർ ; തൃശ്ശൂർ ഡിസിസി ഓഫീസിൽ മുരളീധരന്റെ അനുയായിക്ക് മർദ്ദനം, കൂട്ടത്തല്ലിൽ പൊട്ടിക്കരഞ്ഞ് ഡി സി സി സെക്രട്ടറി
തൃശൂർ : ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്. ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് വൻ പരാജയമാണ് നേരിടേണ്ടി വന്നത്.
ഇന്ന് വൈകിട്ട് ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിനിടെയാണ് സംഭവം ഉണ്ടായത്. കൂട്ടത്തല്ലിൽ കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് പരാതി. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം.
ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിലാണ് സജീവൻ കുര്യച്ചിറയുള്ളത്. ജോസ് വള്ളൂരും സംഘവും ഡിസിസി ഓഫീസിൻ്റെ ഒന്നാമത്തെ നിലയിലാണ് ഉള്ളത്. തൃശ്ശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ കലഹം ഉയര്‍ന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |