
ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് – ഡല്‍ഹി മത്സരത്തിന്റെ ടോസ് നനഞ്ഞ ഔട്ട് ഫീല്‍ഡിനെ തുടര്‍ന്ന് വൈകുന്നു. വൈകുന്നേരം മഴ പെയ്തതിനെ തുടര്‍ന്ന് കൃത്യ സമയത്ത് മത്സരം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. 8.15ന് ടോസ് വീഴുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 8.30ന് ആദ്യ പന്തെറിയും. 20 ഓവര്‍ മത്സരം ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണാനാവും.
പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്. അവസാന മൂന്ന് മത്സരങ്ങളില്‍ രണ്ട് എണ്ണത്തിലും ഡല്‍ഹി പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം മഴയില്‍ മുങ്ങുകയും ചെയ്തു. ഇതോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇന്ന് വിജയിച്ചാല്‍ മുംബൈയെ മറികടന്ന് ഡല്‍ഹി നാലാം സ്ഥാനത്തെത്തോ മൂന്നാം സ്ഥാനത്തോ എത്താം. ഇനി അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ഡല്‍ഹിയ്ക്ക് പ്ലേ ഓഫ് സ്വപ്നം കാണാന്‍ സാധിക്കൂ എന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഒരു മത്സരമെങ്കിലും പരാജയപ്പെട്ടാല്‍ ഡല്‍ഹിയ്ക്ക് മറ്റ് ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിക്കേണ്ടി വരും.
അതേസമയം, ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന പഞ്ചാബ് കിംഗ്സ് നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അവശേഷിക്കുന്ന മത്സരങ്ങള്‍ വിജയിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാനാണ് പഞ്ചാബിന്റെ ശ്രമം. 11 കളിയില്‍ 15 പോയിന്റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്തും 13 പോയിന്റുളള ഡല്‍ഹി അഞ്ചാം സ്ഥാനത്തുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]