
അലക്കിയ വസ്ത്രങ്ങൾ എളുപ്പത്തിന് വേണ്ടി നമ്മൾ മുറിക്കുള്ളിലോ വീടിനുള്ളിലോ ഒക്കെ വിരിച്ചിടാറുണ്ട്. വസ്ത്രങ്ങൾ ഉണക്കേണ്ടത് തീർച്ചയായും സൂര്യപ്രകാശം അടിച്ചാണ്. എന്നാൽ ചില സമയങ്ങളിൽ നമ്മൾ അലക്കിയ വസ്ത്രങ്ങൾ ശ്രദ്ധയില്ലാതെ വീടിനുള്ളിൽ ഉണങ്ങാൻ ഇടാറുണ്ട്. ഈ പ്രവണത നല്ലതല്ല. ഇത് നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കും.
വീടിനുള്ളിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നവാരാണോ നിങ്ങൾ. എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾക്കുള്ളതാണ്.
നനഞ്ഞ വസ്ത്രങ്ങൾ മുറിക്കുള്ളിൽ ഇടുന്നത് വായുവിൽ ഈർപ്പത്തെ കൂട്ടുകയും ഇത് പൂപ്പൽ പോലുള്ള ഫങ്കസുകൾ വളരാനുള്ള സാഹചര്യം വർധിപ്പിക്കുകയും ചെയ്യുന്നു.
സ്ഥിരമായി നനഞ്ഞ തുണികൾ ഉണക്കാൻ ഇടുന്നത് വീടിനുള്ളിൽ ഈർപ്പവും പൂപ്പലും സ്ഥിരമായി ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു.
ശരിയായ രീതിയിൽ വെന്റിലേഷൻ ഇല്ലെങ്കിൽ വായുവിൽ ഈർപ്പം തങ്ങി നിന്ന് വീടിനുള്ളിൽ പൂപ്പലുണ്ടാകുന്നു.
വീടിനുള്ളിൽ നനഞ്ഞ വസ്ത്രങ്ങൾ ഉണക്കാൻ ഇടുമ്പോൾ അതിൽനിന്നും ദുർഗന്ധമുണ്ടാവാൻ കാരണമാകും. വസ്ത്രങ്ങൾ ഉണങ്ങി കഴിഞ്ഞാലും ഈ ഗന്ധം അതുപോലെ ഉണ്ടാകും.
വായു സഞ്ചാരം കുറവുള്ള മുറിയിലാണെങ്കിൽ വസ്ത്രങ്ങൾ ഉണങ്ങാൻ സാധാരണയെക്കാളും അധിക സമയമെടുക്കും.
പൂപ്പൽ അധികമായി മുറിയിലുണ്ടെങ്കിൽ ഇത് അലർജി ഉണ്ടാക്കും. തുമ്മൽ, ചൊറിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകും.
അമിതമായ പൂപ്പൽ ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആസ്ത്മ പോലുള്ള വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇത് ഉണ്ടാക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]