
ലാഹോർ: പാകിസ്ഥാനെ നടുക്കി ലാഹോർ നഗരത്തിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാഴാഴ്ച രാവിലെയോടെയാണ് ലാഹോർ നഗരത്തില്‍ സ്ഫോടനശബ്ദം കേട്ടതെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തുടർച്ചയായ മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായതായും പിന്നാലെ അപായ സൈറണ നിരന്തരം മുഴങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രോണ്‍ ആക്രമണത്തിലാണ് സ്ഫോടനമുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. അതേസമയയം ഇക്കാര്യത്തിൽ സ്ഥരീകരണം ഉണ്ടായിട്ടില്ല.
സ്ഫോടനത്തിൽ ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെ മുതല്‍ മേഖലയില്‍ പലതവണ വന്‍സ്ഫോടനങ്ങളുണ്ടായെന്നാണ് പാക് ടെലിവിഷന്‍ ചാനലായ ജിയോ ടിവിയും റിപ്പോർട്ട് ചെയ്തത്. സ്ഫോടനത്തിന് പിന്നാലെ പുക മൂടിയ നിലയിലാണ് ലാഹോർ നഗരം. സ്ഫോടനങ്ങള്‍ക്ക് പിന്നാലെ നഗരത്തില്‍ പലതവണ അപായ സൈറണ്‍ മുഴങ്ങി. ഇതോടെ ജനങ്ങളെല്ലാം പരിഭ്രാന്തരായി വീടുകളില്‍നിന്ന് പുറത്തേക്കോടി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമാണ് ലഹോർ നഗരം. കഴിഞ്ഞ ദിവസം ഇന്ത്യ ഓപറേഷൻ സിന്ദൂറിലൂടെ തകർത്ത 2 ഭീകരപരിശീലന കേന്ദ്രങ്ങൾ പഞ്ചാബ് പ്രവിശ്യയിലായിരുന്നു
വാഗ അതിർത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോർ നഗരത്തിൽ വാൾട്ടൻ എയർബേസിനോട് ചേർന്നാണ് സ്ഫോടനങ്ങൾ നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗോപാല്‍ നഗര്‍, നസീറബാദ് മേഖലകളിലാണ് സ്ഫോടനമുണ്ടായതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. സ്ഫോടനത്തിന് പിന്നാലെ പിന്നാലെ കറാച്ചി, ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താത്കാലികമായി അടച്ചിട്ടുണ്ട്. ലാഹോറിന്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]