
‘ഗവർണർമാർ സംഘപരിവാർ താല്പര്യം സംരക്ഷിക്കുന്നവരെ പോലെ പെരുമാറി; ആ പ്രവണത വര്‍ധിച്ചത് മോദി കാലത്ത്’
തിരുവനന്തപുരം∙ സംഘപരിവാറിന്റെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കുന്നവരെ പോലെയാണ് പല ഗവര്‍ണര്‍മാരും കുറച്ചുകാലമായി പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നതിനു ശേഷമാണ് ആ പ്രവണത വര്‍ധിച്ചത്.
തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ച ഗവര്‍ണര്‍ ആര്.എന്‍.രവിക്കെതിരായ സുപ്രീംകോടതി വിധിയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Latest News
‘‘കോടതികള്‍ അത് നിസംഗമായി നോക്കി നില്ക്കുന്ന അവസ്ഥയുണ്ടായിരുന്നു. ദുര്‍ഗന്ധമലീമസമായ അന്തരീക്ഷത്തില്‍ ശുദ്ധവായുവിന്റെ ഒരു ചെറുപ്രവാഹം കടന്നുവരുന്നതു പോലെയാണ് ഇന്നത്തെ സുപ്രീംകോടതി വിധി.
തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ എന്തടിസ്ഥാനത്തിലാണ് തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് കോടതി ചോദിച്ചിരിക്കുന്നത്.’’ – എം.എ.ബേബി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]