
കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പൂർത്തികരിച്ച വലിയമട വാട്ടർ ടൂറിസം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. സഹകരണ – തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. അയ്മനത്തും കുമരകത്തും എത്തുന്ന വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും സായാഹ്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള മികച്ച അന്തരീക്ഷമാണ് വലിയമട വാട്ടർ ടൂറിസം പാർക്കെന്ന് മന്ത്രി പറഞ്ഞു.
4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അയ്മനം ഗ്രാമപഞ്ചായത്തിൽ വലിയമട വാട്ടർ പാർക്ക് പൂർത്തീകരിച്ചത്. അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്. കളർ മ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്ളോട്ടിംഗ് റെസ്റ്റോറന്റ്, ഫ്ളോട്ടിംഗ് വാക് വേ, പെഡൽ ബോട്ടിംഗ്, ഫിഷിംഗ്, കുട്ടികൾക്കുള്ള കളിയിടം, പൂന്തോട്ടം, പക്ഷി നിരീക്ഷണം, മ്യൂസിക് ഷോകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
കേരളീയ ഭക്ഷണം, ചൈനീസ്, നോർത്ത് ഇന്ത്യൻ ഫുഡ് തുടങ്ങി നിരവധി രുചി ഭേദങ്ങളും ഇവിടെയുണ്ട്. രാത്രി 11 വരെ പാർക്കിൽ പ്രവേശനം ഉണ്ടായിരിക്കും. പ്രവേശന ഫീസ് 50 രൂപയാണ്. അധികം വിനോദങ്ങൾക്ക് പ്രത്യേകം ഫീസുണ്ട്.
READ MORE: പാമ്പൻ പാലം മാത്രമല്ല! രാമേശ്വരം യാത്രയിൽ മിസ്സാക്കാൻ പാടില്ലാത്ത 5 സ്ഥലങ്ങൾ ഇതാ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]