
ഐസിയു പീഡന കേസിലെ അതിജീവിതയെ പിന്തുണച്ചതിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ട നഴ്സിംഗ് ഓഫീസർ പിബി അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഏപ്രിൽ ഒന്നിനകം കോഴിക്കോട്ടെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് അനിത കോടതിയെ സമീപിച്ചത്. മാർച്ച് ഒന്നിനായിരുന്നു ഇടുക്കിയിലേക്കുള്ള സ്ഥലം മാറ്റം റദ്ദാക്കി കോഴിക്കോട് തന്നെ നഴ്സിംഗ് ഓഫീസർ തസ്തികയിൽ അനിതയെ നിയമിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]