
ചെന്നൈ: ചെന്നൈയിൽ ട്രെയിനിൽ നിന്നും 4 കോടി പിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ റെയിൽവേ ഇക്യുവിന് അപേക്ഷിച്ചത് നൈനാർ നാഗെന്ദ്രന്റെ ലെറ്റർപാഡിലാണെന്ന് പൊലീസ് കണ്ടെത്തി. സ്റ്റേഷനിലേക്ക് പോകും മുൻപ് നൈനാരുടെ ഹോട്ടലിലാണ് ഇവർ തങ്ങിയത്. കൂടാതെ നൈനാറുടെ തിരിച്ചറിയൽ കാർഡും പ്രതികളുടെ കൈവശം ഉണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. പണവുമായി ബന്ധമില്ലെന്ന ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട്. പണം കൊടുത്തുവിട്ടവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ് എന്ന് പൊലീസ് വിശദമാക്കി. ജയശങ്കർ, ആസൈതമ്പി എന്നിവർ പണം നൽകിയെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി. ഇവർ ഒളിവിലെന്ന് താംബരം പോലീസ് പറഞ്ഞു. അതേ സമയം സംഭവത്തെക്കുറിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Last Updated Apr 8, 2024, 7:31 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]