
സജി മഞ്ഞക്കടമ്പിലിന്റെ രാജിയ്ക്ക് പിന്നാലെ കോട്ടയത്ത് നാടകീയ രംഗങ്ങള്‍. പാലായിലെ ജോസഫ് ഗ്രൂപ്പിലെ ഓഫിസില്‍ നിന്ന് കെ എം മാണിയുടെ ചിത്രം സജി മഞ്ഞക്കടമ്പില്‍ എടുത്തുകൊണ്ടുപോയി. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. (Saji Manjakadambil took K M Mani’s photo from joseph group’s office)
രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ച ശേഷം കുരിശുപള്ളിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം സജി മഞ്ഞക്കടമ്പില്‍ നേരെ പി ജെ ജോസഫിന്റെ ഓഫിസിലേക്ക് പോകുകയായിരുന്നു. നാളെ കെ എം മാണിയുടെ ചരമവാര്‍ഷികദിനമാണ്. അതിനാല്‍ തനിക്ക് പ്രാര്‍ത്ഥിക്കാന്‍ ഒരു ചിത്രം വേണമെന്ന് താന്‍ നിയോജകമണ്ഡലം പ്രസിഡന്റിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ അനുമതിയോടെ തന്നെയാണ് താന്‍ ഓഫിസില്‍ കയറി ചിത്രമെടുത്തുകൊണ്ട് പോയതെന്നാണ് സജിയുടെ വിശദീകരണം. നാടകീയമായി ഓഫിസിലെത്തി മാണിയുടെ ഫോട്ടെയെടുത്ത് തുടച്ച് അത് കാറിലിട്ട് അദ്ദേഹം പോകുകയായിരുന്നു.
Read Also:
കേരള കോണ്‍ഗ്രസ് എം സജി മഞ്ഞക്കടമ്പിലുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സജിയുടെ രാജിയ്ക്ക് പിന്നാലെ ഇ ജെ ആഗസ്തിയെ കോട്ടയത്തെ പുതിയ യുഡിഎഫ് ജില്ലാ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. കോട്ടയത്ത് ചേര്‍ന്ന അടിയന്തര യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. ആഗസ്തിയുടെ പേര് യുഡിഎഫ് ജില്ലാ നേതൃത്വത്തെ കേരള കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു.
Story Highlights : Saji Manjakadambil took K M Mani’s photo from joseph group’s office
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]