
നാഗ്പൂർ: നാഗ്പൂരിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി മൻകപൂർ സ്ക്വയറിലായിരുന്നു സംഭവം. റോഡിലേക്ക് കയറിയ ഒരു പോത്ത് കാരണമാണ് വലിയ അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മാരുതി ബലേനോ കാറാണ് ആദ്യം അപകടത്തിൽപ്പെട്ടത്. റോഡിൽ പോത്തിനെ കണ്ട ഡ്രൈവർ വാഹനം പെട്ടെന്ന് വെട്ടിത്തിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ നിരവധി വാഹനങ്ങൾ നിരനിരയായി കൂട്ടിയിടിച്ചു. പല വാഹനങ്ങളിൽ യാത്ര ചെയ്യുകയായിരുന്ന ആറ് പേർക്ക് കൂട്ടിയിടികളിൽ പരിക്കുണ്ടെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ മദ്നെ പറഞ്ഞു. ഡിസിപി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]