
ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. ഹൈപ്പോ തൈറോയിഡിസം പലപ്പോഴും തുടക്കത്തിലെ തിരിച്ചറിയാന്‍ കഴിയാത്തതാണ്. ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് നോക്കാം…
കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, കാഴ്ചയിൽ കഴുത്തിൽ മുഴ കാണുക തുടങ്ങിയവ ഹൈപ്പോതൈറോയിഡിസത്തിന്റെ സൂചനയാകാം.
അടഞ്ഞ ശബ്ദവും ചിലപ്പോള്‍ ഒരു ലക്ഷണമാകാം.
ഹൈപ്പോതൈറോയിഡിസമുള്ളവരുടെ ശരീരം എപ്പോഴും തണുത്തിരിക്കും
മുട്ടുവേദനയും ചിലരില്‍ ഹൈപ്പോതൈറോയിഡിസം മൂലം ഉണ്ടാകാം.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറവായതിനാൽ ചർമ്മം വരണ്ടതാകാനും സാധ്യതയുണ്ട്.
ശരീരഭാരം കൂടുന്നതും അത് കുറയ്ക്കുന്നത് വെല്ലുവിളിയാകുന്നതും ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാകാം.
തലമുടി കൊഴിച്ചിൽ ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ലക്ഷണമാണ്.
അമിത ക്ഷീണവും തളര്‍ച്ചയും ഒരു സൂചനയാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]