വാഷിങ്ടൺ: ക്യൂബയെ നോട്ടമിട്ട് പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ക്യൂബ ഇപ്പോഴത്തെ രൂപത്തിൽ അവസാനഘട്ടത്തിലേക്കാണെന്നും സാമ്പത്തിക പ്രതിസന്ധി ഗുരുതരമാണെന്നും ട്രംപ് പറഞ്ഞു.
വെനസ്വേല പോലെ വലിയ മാറ്റം വരാനിരിക്കുന്നു. ക്യൂബൻ അധികാരികൾ ഒരു കരാറിനായി അമേരിക്കയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇപ്പോഴത്തെ പ്രധാന ശ്രദ്ധ ഇറാൻ യുദ്ധത്തിലാണ്. പിന്നീട് ക്യൂബ പ്രശ്നം പരിഗണിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഫ്ലോറിഡയിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ പങ്കെടുത്ത ഷീൽഡ് ഓഫ് ദി അമേരിക്കാസ് യോഗത്തിലാണ് ട്രംപിന്റെ പരാമർശം. അതേസമയം, ഇറാനിലെ സ്കൂളിന് നേരെ ബോംബാക്രമണം നടത്തിയത് ഇറാൻ തന്നെയായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.
താൻ കണ്ട ദൃശ്യങ്ങൾ അങ്ങിനെയാണ് സൂചിപ്പിക്കുന്നത്.
അവരുടെ വ്യോമാക്രമണങ്ങൾക്ക് ഒരു കൃത്യതയുമില്ലെന്നും ഇറാനെതിരെ സൈനിക നടപടി കടുപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കൂടുതൽ സ്ഥലങ്ങളിലേക്ക് സൈനിക നടപടി തുടരുമെന്നും ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവർത്തിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

