

നല്ല പച്ചക്കറി ഉത്പാദനം ലക്ഷ്യമിട്ട് കുമരകത്തെ കൂട്ടുകാർ പണി തുടങ്ങി: കണ്ടു പഠിക്കട്ടെ സമൂഹം ഇവരെ
സ്വന്തം ലേഖകൻ
കുമരകം: കുമരകത്തെ ഈ ചെറുപ്പക്കാരെ കണ്ടു പഠിക്കട്ടെ കേരളം. 11-ാം വാർഡിലെ ചൊള്ളന്തറ ഭാഗത്തെ ഏതാനും കൂട്ടുകാർ ഒത്തുകൂടി നല്ല പച്ചക്കറി ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്.
വർഷങ്ങൾക്ക് മുമ്പേ ഇവർ ഒരു സംഘം രൂപീകരിച്ചു.
പല നല്ല കാര്യങ്ങളും സേവനങ്ങളുമായി സംഘം സാധാരണക്കാരുടെ ശ്രദ്ധയാകർഷിച്ചു. ഇപ്പോൾ പുതിയ ഒരു ചുവടുവെപ്പിലേക്ക് സംഘം മാറിയിരിക്കുന്നു. നല്ല പച്ചക്കറി ഉല്പാദിപ്പിക്കുക എന്നതാണ് സംഘം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ദൗത്യം.
സംഘം പ്രസിഡന്റ് സാബു നക്കരത്തറ സംഘം സെക്രട്ടറി സിബിച്ചൻ ജോസ്,വൈസ് പ്രസിഡന്റ് ബിജു മോൻ ജയഘോഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു . സംഘാഗങ്ങൾ വിശ്രമവേളകളിൽ കൃഷി ഇടത്തിൽ പരിപാലനം നടത്തിവരുന്നു
പയർ,, ചീര,, വെള്ളരി,, കപ്പ തുടങ്ങിയവയുടെ കൃഷിയാണ് ഇക്കുറി നടത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കേരളത്തിലെ ഓരോ പ്രദേശത്തുമുള്ള ചെറുപ്പക്കാർ തങ്ങളുടെ ഇടവേളകളിൽ പച്ചക്കറി കൃഷിയിലേക്ക് നീങ്ങിയാൽ തമിഴ് നാട്ടിൽനിന്നുള്ളവ വാങ്ങാതെ വിഷ രഹിത പച്ചക്കറി മലയാളിക്ക് ഉപയോഗിക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]