
തൃശൂർ – ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ, തൃശൂരിൽ കെ മുരളീധരനായി ചുവരെഴുതി സിറ്റിംഗ് എം.പി ടി.എൻ പ്രതാപൻ. ബി.ജെ.പി വിലപേശലിൽ വീണ കോൺഗ്രസ് മുൻ നേതാവ് പത്മജ വേണുഗോപാലിന്റെ കളംമാറ്റത്തോടെയാണ് കെ കരുണാകരന്റെ സ്വന്തം തട്ടകമായ തൃശൂരിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വത്തിൽ ധാരണയായത്.
ഇതിനു പിന്നാലെയാണ് ടി.എൻ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകൾ മായ്ച്ച്, കെ മുരളീധരനായി സിറ്റിംഗ് എം.പി തന്നെ നേതൃത്വം നൽകിയത്.
സീറ്റ് മോഹവുമായി കോൺഗ്രസ് നേതാക്കൾ വട്ടമിട്ടു പറന്ന പഴയ കാലത്തെ ഗ്രൂപ്പുസമവാക്യങ്ങളെല്ലാം പഴങ്കഥയാക്കിയാണ് പുതിയ പോർക്കളത്തിൽ ഉറച്ച പിന്തുണയുമായി സിറ്റിംഗ് എം.പിയുടെ നേതൃത്വത്തിൽതന്നെ നേതാക്കളും അണികളും മുരളീധരനായി രംഗത്തുവരുന്നത്. ടി.എൻ പ്രതാപന് വേണ്ടി 150-ലധികം ഇടങ്ങളിൽ ചുവരെഴുതുകയും മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചതിന് പിന്നാലെയാണ് മണ്ഡലത്തിലേക്കുള്ള മുരളീധരന്റെ വരവ്.
ശനിയാഴ്ച രാവിലെ ട്രെയിൻ മാർഗം തൃശൂരിലെത്തുന്ന മുരളീധരന് റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണമൊരുക്കാനാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. ഒപ്പം റോഡ് ഷോയും അരങ്ങേറും.
അതിനിടെ, തൃശൂരിലെ സ്ഥാനാർത്ഥിത്വത്തിൽ പാർട്ടി തീരുമാനം വരട്ടേയെന്നും പാർട്ടി എവിടെ മത്സരിക്കണമെന്ന് പറഞ്ഞാലും അവിടെ താനുണ്ടാകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
സ്ഥാനാർത്ഥി മാറിയാലും വടകരയിലെ ഇന്നത്തെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ മാറ്റമുണ്ടാകില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യ മുന്നണിക്കും കോൺഗ്രസിനും കരുത്തുപകരാൻ പഴുതുകളടച്ചുള്ള മുന്നേറ്റമാണ് കേരളം കാത്തിരിക്കുന്നതെന്നും ആ പ്രതീക്ഷയ്ക്ക് കൂടുതൽ തിളക്കം പകരുന്ന ജനിവിധി കേരളം ഉൾപ്പെടെ ദേശീയരാഷ്ട്രീയത്തിൽ പ്രകടമാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]