
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന് സ്വര്‍ണത്തിന്റെ വില 48,200 രൂപയിലെത്തി.
ഗ്രാമിന് 6025 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ സ്വര്‍ണവിലയേക്കാള്‍ 1880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
(Kerala record highest gold price updates) മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ 5790 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പിന്നീടിങ്ങോട്ട് തുടര്‍ച്ചയായി വര്‍ധിച്ചാണ് സ്വര്‍ണവില പവന് അരലക്ഷത്തിനടുത്ത് എന്ന വമ്പന്‍ നിരക്കിലെത്തിയിരിക്കുന്നത്.
Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ സ്വര്‍ണം ഗ്രാമിന് 6010 രൂപയും പവന് 48080 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര സ്വര്‍ണവില 2150 ഡോളര്‍ വരെ എത്തിയിട്ടുണ്ട്.
അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം.സ്വര്‍ണവില വീണ്ടും ഉയരുമെന്ന് സൂചനകള്‍ വരുന്നുണ്ട്. 2300 ഡോളര്‍ വരെ പോകാമെന്നാണ് പ്രവചനങ്ങളെങ്കിലും 2200 ഡോളറിന് അടുത്തെത്താനുള്ള സാധ്യതകള്‍ ഇപ്പോള്‍ കാണുന്നുണ്ട്.
Story Highlights: Kerala record highest gold price updates
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]