
തിരുവനന്തപുരം – മോന്സന് മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് വന്‍ കുരുക്ക്. കെ സുധാകരനെതിരെ കടുത്ത വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. ഐ.പി.സി.
34 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഇതോടെ മോന്സന് മാവുങ്കല്‍ ചെയ്ത എല്ലാ കുറ്റവും സുധാകരനും ബാധകമാണ്.
കോടതി രേഖ വ്യാജമായി ചമച്ചതിന് ഐ പി സി 466 ചുമത്തി. മുംബൈ അപ്പലറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവാണ് വ്യാജമായി നിര്‍മ്മിച്ചത്.
ഇതോടെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള സാധ്യ ക്രൈംബ്രാഞ്ച് അടച്ചു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
അപ്പലറ്റ് ട്രൈബ്യൂണലിന്റേത് കൂടാതെ എച്ച എസ് ബി സി ബാങ്ക്, ഡി ആര് ഡി ഒ എന്നിവയുടെയും വ്യാജ രേഖ ഉണ്ടാക്കി. കെ സുധാകരന് മോന്സന് മാവുങ്കലില്‍ നിന്ന് 10 ലക്ഷം രൂപ നേരിട്ട് വാങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]