
കോഴിക്കോട്: എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി സജീവന്റെയും യമുനയുടെയും മകൻ ശ്രീദേവ് ആണ് മരിച്ചത്. 14 വയസായിരുന്നു. ഇന്നലെയാണ് കുട്ടിയെ കാണാതായത്. കോസ്റ്റൽ പൊലീസ് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയാണ് ശ്രീദേവിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂട്ടുകാരായ ഹരിനന്ദ്, മിനോൺ എന്നിവക്കൊപ്പമാണ് ശ്രീദേവ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ മൂവരും തിരയിൽ അകപ്പെടുകയായിരുന്നു. രണ്ട് പേരെ ഇന്നലെ രക്ഷപ്പെടുത്തിരുന്നു. സംഭവം കണ്ടുനിന്ന പ്രദേശവാസിയായ 90 കാരൻ ചെറുകാട്ടിൽ വേലായുധനാണ് ഹരിനന്ദിനെയും മിനോണിനെയും രക്ഷപ്പെടുത്തിയത്.
ശ്രീദേവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കടലിൽ മുങ്ങി കാണാതായി. വിവരമറിഞ്ഞെത്തിയ മത്സ്യ തൊഴിലാളികളും അഗ്നി സുരക്ഷാ സേനയും കോസ്റ്റൽ പൊലീസും രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെയോടെ കോസ്റ്റൽ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.
Last Updated Mar 7, 2024, 11:11 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]