![](https://newskerala.net/wp-content/uploads/2025/02/case.1.3129480.jpg)
തിരുവനന്തപുരം: അമ്മയും ഇരട്ടകുട്ടികളും പുറത്തുപോയ സമയത്ത് ഗൃഹനാഥൻ വീട് പൂട്ടി പോയതായി പരാതി. വിഴിഞ്ഞം വെണ്ണിയൂരിലാണ് സംഭവം, മണിക്കൂറുകളോളമാണ് മാതാവ് ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചുവയസുളള മക്കൾക്കൊപ്പം വീടിന് മുൻപിൽ കാത്തുനിന്നത്. ഇതോടെയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.
കുട്ടികളിൽ ഒരാൾ ഒരാൾ വൃക്കരോഗ ബാധിതനാണ്. മുൻപ് ഭർത്താവിനെതിരെ ഗാർഹിക പീഡന കേസ് നൽകിയത് സംബന്ധിച്ച് കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയിരുന്നുവെന്ന് യുവതി പറയുന്നു. ഈ ഓർഡറിന്റെ കാലാവധി നീട്ടി കിട്ടാനായി കോടതിയിൽ പോയപ്പോഴാണ് വീട് പൂട്ടി ഭർത്താവ് കടന്നത്. സംഭവത്തിൽ കേസ് എടുക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]