

കോട്ടയം ഞീഴൂരിൽ റോഡരികില്‍ വച്ചിരുന്ന ബുള്ളറ്റ് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചതായി പരാതി ; കടുത്തുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
ഞീഴൂര്‍: റോഡരികില്‍ വച്ചിരുന്ന ബുള്ളറ്റ് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചതായി പരാതി. കാട്ടാബ്ലോക്ക് ചായംമാവ് മേറ്റപള്ളില് അരുണ്‍ പ്രസാദിന്റെ 2012 മോഡല്‍ ബുള്ളറ്റാണ് കത്തിച്ചത്.ശനിയാഴ്ച രാത്രിയിലാണ് സംഭവം.
അരുണിന്റെ വീടിന്റെ സമീപത്തായാണ് സംഭവം നടന്നത്. വീട്ടിലേക്കുള്ള വഴിയില്‍ മഴ സമയത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണതോടെ ബുള്ളറ്റ് കൊണ്ടുപോകാനായില്ല. തുടര്‍ന്ന് വഴിയരികില്‍ വച്ചശേഷം അരുണ്‍ വീട്ടിലേക്കു പോകുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രാവിലെയെത്തിയപ്പോഴാണ് ബുള്ളറ്റ് പൂര്‍ണമായും കത്തിയനിലയില്‍ കാണുന്നത്. സമീപത്തായി ബീഡിക്കുറ്റിയും തീപ്പെട്ടിയുമെല്ലാം കിടന്നിരുന്നതായി അരുണ്‍ പറഞ്ഞു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]