
കുവൈത്ത് സിറ്റി: കുവൈത്തിൻറെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആകെ 289 പ്രവാസികളാണ് പിടിയിലായത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്.
ഫഹാഹീൽ, മംഗഫ്, ഫർവാനിയ, ഷുവൈഖ്, ഹവല്ലി, ഖൈത്താൻ, അൽ ഹസാവി, കബ്ദ് എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നാണ് അറസ്റ്റ്. റിസർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്, കൺട്രോൾ ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്മെന്റ്, ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റ്, ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് സർവീസസ് ഡിപ്പാർട്ട്മെന്റ് എന്നിവയുൾപ്പെടെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷന്റെ സംയുക്ത പരിശ്രമങ്ങളോടെയാണ് പരിശോധന ക്യാമ്പയിൻ നടന്നത്. അറസ്റ്റിലായവരിൽ പ്രാദേശിക മദ്യവുമായി പിടികൂടിയ 9 പേരും ഉള്‍പ്പെടുന്നുണ്ട്. മയക്കുമരുന്നുമായി ഒരാളും പിടിയിലായി.
Read Also-
വീട്ടിൽ വിശദമായ പരിശോധന; ആറ് പ്രവാസികൾ അറസ്റ്റിൽ, കണ്ടെത്തിയത് മദ്യം നിറച്ച 58 ബാരലും 178 കുപ്പികളും
കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യ നിര്‍മ്മാണവും വില്‍പ്പനയും നടത്തിയ ആറ് പ്രവാസികളെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ മദ്യം നിറച്ച 58 ബാരലുകളും വിൽപനയ്ക്കായി തയ്യാറാക്കിയ 178 കുപ്പി മദ്യവും പിടിച്ചെടുത്തു. മദ്യ വിൽപ്പനയിൽ നിന്ന് ലഭിച്ച പണവും പിടിച്ചെടുത്തിട്ടുണ്ട്.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗം സാൽമിയ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റില്‍ നിന്നാണ് പ്രാദേശികമായി മദ്യം ഉൽപ്പാദിപ്പിക്കുന്ന നാലുപേരെ അറസ്റ്റു ചെയ്തത്. മദ്യം നിറച്ച 58 ബാരലുകളും വിൽപ്പനയ്ക്കായി തയ്യാറാക്കിയ 76 കുപ്പി മദ്യവും ഇവരിൽ നിന്ന് കണ്ടെത്തി. പ്രാദേശികമായി നിർമ്മിച്ച മദ്യം വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന രണ്ട് വ്യക്തികളെ പിന്നീട് അൽ അഹമ്മദി ഗവർണറേറ്റ് അന്വേഷണ വകുപ്പും പിടികൂടി. പ്രാദേശികമായി നിർമ്മിച്ച 102 കുപ്പി മദ്യവും അനധികൃത ഇടപാടുകളിൽ നിന്ന് സമ്പാദിച്ച പണവും കണ്ടെടുത്തു. പ്രതികളെയും പിടിച്ചെടുത്ത മദ്യവും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.
Last Updated Jan 7, 2024, 10:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]