
കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യ നിര്‍മ്മാണവും വില്‍പ്പനയും നടത്തിയ ആറ് പ്രവാസികളെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ മദ്യം നിറച്ച 58 ബാരലുകളും വിൽപനയ്ക്കായി തയ്യാറാക്കിയ 178 കുപ്പി മദ്യവും പിടിച്ചെടുത്തു. മദ്യ വിൽപ്പനയിൽ നിന്ന് ലഭിച്ച പണവും പിടിച്ചെടുത്തിട്ടുണ്ട്.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗം സാൽമിയ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റില്‍ നിന്നാണ് പ്രാദേശികമായി മദ്യം ഉൽപ്പാദിപ്പിക്കുന്ന നാലുപേരെ അറസ്റ്റു ചെയ്തത്. മദ്യം നിറച്ച 58 ബാരലുകളും വിൽപ്പനയ്ക്കായി തയ്യാറാക്കിയ 76 കുപ്പി മദ്യവും ഇവരിൽ നിന്ന് കണ്ടെത്തി. പ്രാദേശികമായി നിർമ്മിച്ച മദ്യം വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന രണ്ട് വ്യക്തികളെ പിന്നീട് അൽ അഹമ്മദി ഗവർണറേറ്റ് അന്വേഷണ വകുപ്പും പിടികൂടി. പ്രാദേശികമായി നിർമ്മിച്ച 102 കുപ്പി മദ്യവും അനധികൃത ഇടപാടുകളിൽ നിന്ന് സമ്പാദിച്ച പണവും കണ്ടെടുത്തു. പ്രതികളെയും പിടിച്ചെടുത്ത മദ്യവും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.
Read Also –
പരിശോധന, വാഹനത്തിലൊളിപ്പിച്ചത് 35 കിലോ ലഹരിമരുന്നും 300,000 ലഹരി ഗുളികകളും; രണ്ട് പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്നിനെതിരെ പോരാട്ടം തുടരുന്നു. വൻ തോതിൽ ലഹരിമരുന്ന് കടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക്സ് കൺട്രോളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇവരുടെ വാഹനം പരിശോധിച്ചപ്പോൾ 35 കിലോഗ്രാം ക്രിസ്റ്റൽ മെത്തും 300,000 ക്യാപ്റ്റഗൺ ഗുളികകളും വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. 500,000 കുവൈത്ത് ദിനാർ വിപണി മൂല്യമുള്ള വസ്തുക്കളാണ് പിടികൂടിയത്. കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.
അതേസമയം അടുത്തിടെ കുവൈത്തിൽ ലഹരിമരുന്ന് കൈവശം വെച്ച ഒരാൾ അറസ്റ്റിലായിരുന്നു. ടെറിറ്റോറിയൽ വാട്ടേഴ്സിലൂടെ രാജ്യത്തേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് നാർക്കോട്ടിക് കൺട്രോളിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് പിടികൂടിയത്.
കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ 30 കിലോ ഹാഷിഷും 2000 ലിറിക്ക ഗുളികകളും സഹിതമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കടത്ത് ലക്ഷ്യമിട്ടാണ് ഇവ കൈവശം വച്ചതെന്ന് പ്രതി സമ്മതിച്ചു. തുടർ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.
Last Updated Jan 7, 2024, 9:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]