
‘ഗെറ്റ് റെഡി വിത്ത് മീ’ അഥവാ GRWM വീഡിയോകൾ നമ്മൾ ഒരുപാട് സോഷ്യൽ മീഡിയകളിൽ കണ്ടിട്ടുണ്ടാകും. ചിലപ്പോഴൊക്കെ ഇത്രയും മേക്കപ്പൊക്കെ വേണമോ എന്നൊക്കെ തോന്നിയിട്ടുമുണ്ടാകും. എന്നാൽ, എങ്ങനെ സുന്ദരികളും സുന്ദരന്മാരും ആകണമെന്നതൊക്കെ ഒരോരുത്തരുടെ ചോയ്സാണ്. എന്നാൽ, ഇപ്പോൾ വൈറലാവുന്നത് ഇത്തിരി വെറൈറ്റി ആയിട്ടുള്ള ‘ഗെറ്റ് റെഡി വിത്ത് മീ’ വീഡിയോയാണ്.
വീഡിയോയിൽ കാണുന്ന പെൺകുട്ടി മേക്കപ്പൊക്കെയിട്ട് റെഡിയാവുന്നത് ഉറങ്ങാൻ പോകുമ്പോഴാണ് എന്നതാണ് വീഡിയോയുടെ പ്രത്യേകത. എക്സിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ തുടങ്ങുന്നത് തന്നെ പെൺകുട്ടി തന്റെ ഉറങ്ങാൻ പോകുമ്പോഴിടുന്ന വസ്ത്രം ധരിക്കുന്നതിലാണ്. പിന്നാലെ മുഖത്ത് ടോണറിടുന്നതും മേക്കപ്പ് ഇടുന്നതും കാണാം. പൗഡറും ഉപയോഗിക്കുന്നുണ്ട്. ശേഷം ബ്ലഷറും വാസലിനും കൂടി യുവതി ഉപയോഗിക്കുന്നതും കാണാം. ഒപ്പം മുടി അഴിച്ചിട്ട ശേഷമാണ് അവർ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. ഇത്രയും ചെയ്തതോടെ അവൾ ഉറങ്ങാൻ റെഡി ആയിക്കഴിഞ്ഞു.
ഏതായാലും, 24 മണിക്കൂറും സുന്ദരിയായിട്ടിരിക്കാനായിരിക്കാം പെൺകുട്ടി രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പും മേക്കപ്പ് ധരിക്കുന്നത്. desi mojito ആണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ബ്യൂട്ടി സ്ലീപ്പിന് ഇന്ന് പുതിയൊരു നിർവ്വചനം തന്നെ ലഭിച്ചിരിക്കുന്നു’ എന്നാണ് ഒരു യൂസർ പറഞ്ഞിരിക്കുന്നത്. എന്നിരുന്നാലും ആളുകൾ വളരെ രസകരമായിട്ടാണ് ഈ ഉറങ്ങാൻ പോകുമ്പോഴുള്ള മേക്കപ്പ് ധരിക്കലിനെ കണ്ടിരിക്കുന്നത്. അതുകൊണ്ടാകണം വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതും.
എന്തൊക്കെ പറഞ്ഞാലും എപ്പോൾ എങ്ങനെ മേക്കപ്പ് ധരിക്കണം, ധരിക്കണ്ട എന്നതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ ചോയ്സ് തന്നെയാണ് അല്ലേ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Dec 6, 2023, 8:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]