കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനുമെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രൂക്ഷ വിമർശനം ഉന്നയിച്ചു. അപമാനകരമായി രാജിവെച്ചു പുറത്തേക്ക് പോകുന്ന പ്രധാനമന്ത്രിയായിരിക്കും മോദിയെന്നും ഗ്യാനേഷ് കുമാറിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് കോൺഗ്രസിന്റെ ‘ദേശ് ബച്ചാവോ റാലി’യിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 2029ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കെ.സി വേണുഗോപാൽ പ്രഖ്യാപിച്ചു.
56 ഇഞ്ച് നെഞ്ചളവുള്ള അവകാശവാദങ്ങൾ ആവർത്തിച്ച അദ്ദേഹം, ധൈര്യമുണ്ടെങ്കിൽ മോദി പരസ്യ സംവാദത്തിന് തയ്യാറാകാൻ വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ നരേന്ദ്ര മോദി ഇതിൽ നിന്നും ഓടി ഒളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

