ദില്ലി: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തന്നെ ടൈം ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് നായകന് ഷാക്കിബ് അല്‍ ഹസനെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ്. തനിക്കെതിരെ ടൈം ഔട്ട് അപ്പീല്‍ ചെയ്യാനുള്ള ഷാക്കിബിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണെന്നും മാത്യൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. രണ്ട് മിനിറ്റിനുള്ളില്‍ തയാറായി ഞാന്‍ ക്രീസിലെത്തിയിരുന്നു. പക്ഷെ എന്റെ ഹെല്‍മെറ്റ് തകരാറിലായി.അതുകൊണ്ടാണ് ആദ്യ പന്ത് നേരിടാന്‍ താമസിച്ചത്. എനിക്കെതിരെ അപ്പീല്‍ ചെയ്യുമ്പോള്‍ ബംഗ്ലാദേശിന്റെ സാമാന്യബുദ്ധി എവിടെപ്പോയെന്ന് എനിക്കറിയില്ല. ഷാക്കിബും ബംഗ്ലാദേശും ചെയ്തത് നാണംകെട്ട പരിപാടിയായി പോയെന്നും മാത്യൂസ് പറഞ്ഞു.
ഈ നിലവാരത്തിലാണ് അവര്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആയിക്കോട്ടെ. മങ്കാദിംഗിനെക്കുറിച്ചോ ഫീല്‍ഡറെ തടസപ്പെടുത്തുന്നതിനെക്കുറിച്ചോ ഒന്നും ഞാന്‍ പറയുന്നില്ല. എന്തായാലും വലിയ നാണക്കേടാണെന്നും മാത്യൂസ് പറഞ്ഞു. മത്സരശേഷം ഇരു ടീം അംഗങ്ങളും പതിവുള്ള ഹസ്തദാനത്തിന് തയാറായിരുന്നില്ല. ഇതിനെക്കുറിച്ചും മാത്യൂസ് പ്രതികരിച്ചു. നമ്മളെ ബഹുമാനിക്കുന്നവരെയെ തിരിച്ച് ബഹുമാനിക്കേണ്ടതുള്ളൂവെന്നായിരുന്നു ഇതിനെക്കുറിച്ച് മാത്യൂസ് പറഞ്ഞത്. തിരിച്ച് ബഹുമാനിക്കുകയോ സാമാന്യബുദ്ധി ഉപയോഗിക്കുകയോ ചെയ്യാത്തവരെ എന്തിനാണ് ബഹുമാനിക്കുന്നത്. ഈ ദിവസം വരെ എനിക്ക് ഷാക്കിബിനോടും ബംഗ്ലാദേശ് ടീമിനോടും അങ്ങേയറ്റം ബഹുമാനം ഉണ്ടായിരുന്നു.
Angelo Mathews speaks in Press conference and is whole fired up 🤣🔥#SLvBAN pic.twitter.com/GKXg8kf8UH
— Div🦁 (@div_yumm) November 6, 2023
നിയമപ്രകാരം കളിച്ച് ജയിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. പക്ഷെ ഇന്നലെ രണ്ട് മിനിറ്റിനകം ഞാന്‍ ക്രീസിലെത്തിയിരുന്നു. അതിന് വീഡിയോ തെളിവുകളുണ്ട്. ഇന്നലെ ഞാന്‍ മനപൂര്‍വം സമയം പാഴാക്കിയതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഹെല്‍മെറ്റിന്റെ സ്ട്രാപ്പ് ഞാന്‍ മനപൂര്‍വം വലിച്ചു പൊട്ടിച്ചതുമല്ല. ഹെല്‍മെറ്റ് മാറ്റാന്‍ തീരുമാനിച്ചത് സുരക്ഷ കണക്കിലെടുത്താണ്. കളിക്കാരുടെ സുരക്ഷ പ്രധാനമല്ലെന്നാണോ പറയുന്നത്. ഷാക്കിബിന് അപ്പീല്‍ ചെയ്യാതിരിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം അത് ചെയ്തു. എന്റെ 15 വര്‍ഷ കരിയറിൽ ഒരു ടീമും ഇത്രയും തരംതാഴുന്നത് കണ്ടിട്ടില്ല. തീര്‍ച്ചയായും അമ്പയര്‍മാര്‍ക്ക് ടിവി അമ്പയറുമായി ചര്‍ച്ച ചെയ്യാമായിരുന്നു. ഞാനുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ കളി ജയിക്കുമെന്നൊന്നുമല്ല ഞാന്‍ പറയുന്നത്. ബംഗ്ലാദേശ് അല്ലാതെ മറ്റൊരു ടീമും ലോക ക്രിക്കറ്റില്‍ ഇങ്ങനെ ചെയ്യില്ലെന്നും മാത്യൂസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]