അനുമോൾക്ക് 16 ലക്ഷത്തിന്റെ പി.ആർ; ഇക്കാര്യം തന്നോട് പറഞ്ഞത് അനുമോൾ തന്നെയെന്ന് വെളിപ്പെടുത്തി ബിന്നി അപ്രതീക്ഷിത എലിമിനേഷനുകളും ടാസ്കുകളുമായി ബിഗ് ബോസ് ഹൗസിലെ മത്സരം മുറുകുന്നു. കഴിഞ്ഞ ദിവസത്തെ മോർണിംഗ് ടാസ്ക്കിൽ പ്രധാന ചർച്ചാവിഷയമായത് അനുമോളുടെ പി.ആർ വർക്കായിരുന്നു.
ഇതോടെ മത്സരാർത്ഥികളിൽ പലരും അനുമോളെ ലക്ഷ്യമിട്ടു. മറ്റ് മത്സരാർത്ഥികൾ ഈ വിഷയത്തെക്കുറിച്ച് സൂചനകൾ മാത്രം നൽകി സംസാരിച്ചപ്പോൾ, പതിനാറ് ലക്ഷം രൂപയുടെ പി.ആർ പ്രവർത്തനമാണ് അനുമോൾ നടത്തുന്നതെന്ന് ബിന്നി തുറന്നടിച്ചു.
“മറ്റുള്ളവർ പറഞ്ഞ് കേട്ട കാര്യങ്ങളല്ല, അനുമോൾ എന്നോട് നേരിട്ട് പറഞ്ഞതാണ് ഞാനിപ്പോൾ പറയുന്നത്” എന്ന് വ്യക്തമാക്കിയാണ് ബിന്നി സഹമത്സരാർത്ഥികൾക്ക് മുന്നിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത്രയും വലിയ തുക പി.ആർ പ്രവർത്തനങ്ങൾക്കായി മുടക്കാൻ കഴിവുണ്ടെങ്കിൽ അനുമോൾ എന്തിന് ബിഗ് ബോസിൽ വരണമെന്നും, ബിന്നി പറയുന്നത് അവിശ്വസനീയമാണെന്നുമാണ് അനുമോളുടെ ആരാധകർ പ്രതികരിക്കുന്നത്. അതേസമയം, പണം മുടക്കി പി.ആർ ഏൽപ്പിച്ചാൽ ആർക്കും വിജയിക്കാമെന്നും, സത്യസന്ധമായി മത്സരിക്കുന്നവർക്കാണ് നഷ്ടമെന്നും തുടങ്ങി നിരവധി പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ അനുമോൾക്കെതിരെ ഉയരുന്നുണ്ട്.
ഷോ അവസാനിക്കാൻ നാല് ആഴ്ചകൾ മാത്രം ശേഷിക്കെ, വരും ദിവസങ്ങളിൽ ഹൗസിനുള്ളിൽ ഇതിലും വലിയ വാഗ്വാദങ്ങളും ശക്തമായ മത്സരങ്ങളും നടക്കുമെന്ന പ്രതീക്ഷയിലാണ് ബിഗ് ബോസ് ആരാധകർ. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]