പാറ്റ്ന: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാറില്‍ നിതീഷ് കുമാറിന്റെ അനാരോഗ്യം സജീവ ചര്‍ച്ചയാക്കി മഹാസഖ്യം. വിറച്ചിരിക്കുന്ന മുഖ്യമന്ത്രിയെയല്ല ബിഹാറിന് വേണ്ടതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പരിഹസിച്ചു.
നിതീഷ് കുമാര്‍ തന്നെ നയിക്കുമെന്ന് ബിജെപിയും,ജെഡിയുവും പ്രതികരിച്ചു. ഇതിനിടെ എന്‍ഡിഎയിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ഇടഞ്ഞ ചിരാഗ് പാസ്വാനെ അനുനയിപ്പിക്കാന്‍ ബിജെപി നീക്കം തുടങ്ങി ബിഹാറിലെ വികസനപദ്ധതികള്‍ ഓണ്‍ലൈനായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ തൊഴുകൈയോടെ ഏറെ നേരം നിതീഷ് കുമാര്‍ ഇരിക്കുന്ന ഈ ദൃശ്യം പങ്ക് വച്ചാണ് അദ്ദേഹത്തെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ അലട്ടുന്നുവെന്ന ആക്ഷേപം തേജസ്വി യാദവ് ഉയര്‍ത്തുന്നത്.
സമീപമിരിക്കുന്ന ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും, നിതീഷ് കുമാര്‍ പാവ മുഖ്യമന്ത്രിയായി തുടരുകയാണെന്നുമാണ് ആര്‍ജെഡിയുടെ പരിഹാസം. ഇനിയും ഇദ്ദേഹത്തെ മുഖ്യമന്ത്രിയായി വേണോയെന്നതാണ് മഹാസഖ്യത്തിന്റെ പ്രചാരണവും.
എന്നാല്‍ നിതീഷ് കുമാറിന് അനാരോഗ്യമെന്നത് പ്രതിപക്ഷ ആക്ഷേപം മാത്രമാണെന്നും. അദ്ദേഹം തന്നെ തെരഞ്ഞെടുപ്പ് നയിക്കുമെന്നും എന്‍ഡിഎ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയാരാകുമെന്നതില് പക്ഷേ മൗനം തുടരുകയുമാണ്. ജെഡിയുവിനേക്കാള്‍ കൂടുതസല്‍ സീറ്റ് നേടിയാല്‍ ഇക്കുറി ബിജെപി അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
എന്നാല്‍ മഹാസഖ്യത്തില്‍ താന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയായാല്‍ തൊഴിലില്ലായ്മയും മറ്റ് പ്രതിസന്ധികളും ഇല്ലാതാക്കുമെന്നാണ് അവകാശവാദം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ ഇരുമുന്നണികളും സീറ്റ് വിഭജന ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കി. ഇക്കുറി നാല്പതിലധികം സീറ്റ് വേണമെന്ന ചിരാഗ് പാസ്വാന്റെ കടുംപിടുത്തം എന്‍ഡിഎയില്‍ തലവേദനയായിരിക്കുകയാണ്.സംസ്ഥാനത്തിന്റെ ചുമതല നല്‍കിയിരിക്കുന്ന കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ അനുനയ ചര്‍ച്ചകള്‍ക്കായി ബിജെപി നിയോഗിച്ചിരിക്കുകയാണ്.
മഹാസഖ്യത്തില്‍ കൂടുതല്‍ സീറ്റാവശ്യപ്പെട്ട ഇടത് പാര്‍ട്ടികളെ അനുനയിപ്പിക്കാന്‍ തേജസ്വിയാദവ് നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തും.
തുടക്കത്തില്‍ കൂടുതല്‍ സീറ്റില്‍ അവകാശവാദം ഉന്നയിച്ച കോണ്‍ഗ്രസ് , ജയസാധ്യതയുള്ള സീറ്റുകളെന്ന് നിലപാടിലേക്ക് മാറിയിട്ടുണ്ട് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]